1. മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നഗരസഭ ?
കൊന്നഗർ, പശ്ചിമബംഗാൾ
2. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ് കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ?
ബീഹാർ
3. തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ നഗരസഭ ?
കട്ടപ്പന നഗരസഭ
4. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ്‌ആർടിസി ആരംഭിച്ച ബസ് സർവീസ് ?
സിൽവർ ജെറ്റ്
5. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി ?
പിങ്ക് ബീറ്റ്
6. ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം ?
നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118)
7. ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത് എവിടെയാണ് ?
അട്ടപ്പാടി
8. പ്രഥമ ജി-4 ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?
ന്യൂയോർക്ക്, 2015
9. 36 - മത് ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത് ?
ഗോവ
10. കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ് മെഷീൻ സ്ഥാപിച്ചത് എവിടെയാണ്?
മാമ്പുഴക്കരി (കുട്ടനാട്) [next]
11. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത് ?
മട്ടാഞ്ചേരി കൊട്ടാരം
12. വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി ?
ആംബ്ലിൻ പാർട്നേഴ്‌സ്
13. രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ് (ഉജ്വൽ ഡിസ്കം അഷ്വറൻസ് യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം ?
ആന്ധ്രാപ്രദേശ്
14. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത് ഏത് ?
ശ്രേയസ്
15. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ് ?
കേരള സർവകലാശാല
16. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി ?
ഫിലിപ്പ് ജാക്സൺ
17. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത് ?
സകർമ
18. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ് ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ?
ഹാമിർപൂർ
19. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ് ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത് ?
ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര
20. ഭിന്നലിംഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത് ?
കൊച്ചി മെട്രോ [next]
21. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട് ആരംഭിച്ച പദ്ധതി ?
സൗരപ്രിയ
22. ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന് ?
2015 ഡിസംബർ 18
23. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത് ?
ശബരിമല
24. പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത് തയ്യാറാക്കിയത് എവിടെയാണ് ?
ആറന്മുള (വീണ ജോർജിന്)
25. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ ആന്റ് നൈറ്റ് മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത് ?
അഡ്‌ലെയ്‌ഡ്
26. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ് വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
ജെ.ദേവിക
27. ഇന്റർനെറ്റ് സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?
ടിം വു
28. സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത് ?
മൈസൂർ
29. സംസ്ഥാനത്ത് ആദ്യമായി തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത് ഏത് ?
വയനാട് ജില്ലാ പഞ്ചായത്
30. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക് 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത് ?
പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) [next]
31. പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ്‌ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി ?
ഓപ്പറേഷൻ ധൻഗു സുരക്ഷ
32. പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ് പലേക്കർ ഏതു സംസ്ഥാനക്കാരനാണ് ?
മഹാരാഷ്ട്ര
33. കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം
34. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി ?
അമൃത ആശുപത്രി, എറണാകുളം
35. ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം ?
ന്യൂഡൽഹി
36. ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ ?
അരവിന്ദ് കെജ്‌രിവാൾ
37. ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത് ?
ലാഡി
38. ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം ?
കലശമല (തൃശൂർ), ആശ്രാമം (കൊല്ലം), പാതിരാമണൽ (ആലപ്പുഴ)
39. ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ?
ഫെഡറൽ ബാങ്ക്
40. തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ് ബാങ്ക് എടിഎം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
പുളിമൂട് (തിരുവനന്തപുരം) [next]
41. കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ്‌റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ് ആയൂർവേദാചാര്യൻ പി.കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത് ?
ആറളം വന്യജീവി സങ്കേതം
42. ഏതു രാജ്യമാണ് ബംഗാൾ കടുവകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത് ?
അമേരിക്ക
43. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രോജക്റ്റ് ഡയറക്ടർ ?
കെ.എസ് ശർമ
44. ട്രെയിൻ യാത്രക്കാർക്ക് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ് സംവിധാനം ഏത് ?
ഉത്തരം: ഫുഡ് ഓൺ ട്രാക്ക്
45. ഈ വർഷത്തെ രാജ്യാന്തര യോഗ ദിനത്തിന്റെ സന്ദേശം?
Connect the youth
46. ഐക്യരാഷ്ട്രസഭയുടെ സോളാർ സിസ്റ്റംസ് ഫണ്ട് ലഭിച്ച ലോകത്തിലെ ആദ്യ രാജ്യം ?
ബംഗ്ളാദേശ്
47. 103 -മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം ഏത് ?
മൈസൂർ
48. വന്യജീവികൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ആംബുലൻസ് സംവിധാനം പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ?
സുൽത്താൻ ബത്തേരി
49. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം ?
Creative India, Innovative India
50. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു ?
പൊട്ടാസ്യം ബ്രോമേറ്റ്