Thursday, March 23, 2017

276 - 200?

1. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

2. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

3. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

4. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8.ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം 

9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍

34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ

35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ

36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി

38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി

39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍

40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II

41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78

42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്

43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563

44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍

45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ

46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്

47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ

48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്

49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍

50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1

102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര

103. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം

105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍

106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍

108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി

109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?

നരസിംഹവര്‍മ്മന്‍

123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്

134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന

135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്

136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍

137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു

138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി

139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529

140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍

141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം

144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

155. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

157. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

167. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍

172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍

174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം

176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II

177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍

178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍

179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര

180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694

181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു

182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍

183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍

184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍

185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍

186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്

187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922

188. അക്ബറുടെ ഭരണകാലം ?
1556 – 1605

189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍

190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍

191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍

192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്

193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്

194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്

200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍