Tuesday, March 7, 2017

202 - ആലപ്പുഴ ജില്ല


👉ആലപ്പുഴ ജില്ലയെ കുറിച്ച് നാം     അറിഞ്ഞിരിക്കേണ്ടവ

1. ആലപ്പുഴ ജില്ല രൂപീകരിച്ചത്
a. -1957 ആഗസ്റ്റ് 17
2. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
a. ആലപ്പുഴ , 82 കിലോമീറ്റർ
3. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
a. രാജ കേശവ ദാസ്
4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ??
a. കൊല്ലം-കോട്ടയം
5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
a. ആലപ്പുഴ
6. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
a. ഡാറാസ് മെയിൽ (1859)
7. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
a. അരൂർ
8. കായംകുളത്തിന്റെ പഴയ പേര് ?
a. ഓടാനാട്
9. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
a. കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)
10. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
a. ആലപ്പുഴ
11. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
a. വയലാർ
12. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല
a. ആലപ്പുഴ
13. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം
a. അമ്പലപ്പുഴയ്ക്കടുത്തുള്ള  കരുമാടി  എന്ന സ്ഥലത്തിനടുത്ത്
14. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
a. ആലപ്പുഴ
15. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
a. സി. പി. രാമസോമി അയ്യർ
16. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
a. 1946
17. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. പുന്നപ്ര- വയലാർ
18. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
19. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
20. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
21. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്
a. കുട്ടനാട്
22. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
a. ഹരിപ്പാട്
23. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
a. ആലപ്പുഴ
24. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?
a. സി. കെ. കുമാരപണിക്കർ
25. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
a. ആലപ്പുഴ
26. ഡാറാസ് മെയിൽ സ്ഥാപകൻ
a. ജെയിംസ് ഡാറ
27. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ??
a. കാരിച്ചാൽ ചുണ്ടൻ
28. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ??
a. കരിമാടിക്കുട്ടൻ
29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
a. 1746
30. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം ?
a. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
31. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ???
a. ചേർത്തല
32. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ  ?
a. ആലപ്പുഴ
33. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല ?
a. പി.കെ. മെമ്മോറിയൽ  ഗ്രന്ഥശാല
34.  നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം ?
a.  1952
35. ഓളപരപ്പിലെ  ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?
a. നെഹ്‌റു ട്രോഫി വള്ളംകളി
36. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത് ?
a. പുന്നമട കായൽ
37. പർവതം ഇല്ലത്ത ജില്ല
a. ആലപ്പുഴ
38. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം
a. കുട്ടനാട്
39. കേരളത്തിന്റെ പക്ഷി ഗ്രാമം ??
a. നൂറനാട്, ആലപ്പുഴ
40. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ?
a. മങ്കൊമ്പ്, കായംകുളം
41. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ??
a. നാടുഭാഗം ചുണ്ടൻ
42. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം  ?
a. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
43. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
a. ആലപ്പുഴ
44. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല
a. ആലപ്പുഴ
45. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല
a. ആലപ്പുഴ
46. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? വർഷം?
a. ആലപ്പുഴ,  1857
47. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്
a. തണ്ണീർമുക്കം ബണ്ട്
48. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം  ?
a. നെടുമുടി
49. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ??
a. ചേർത്തല
50. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള താലുക്ക് ?
a. ചേർത്തല
51. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് ??
a. ചെങ്ങന്നൂർ, ആലപ്പുഴ
52. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം ??
a. കണ്ടിയൂർ മഹാദേവക്ഷേത്രം
53. കുട്ടനാടിന്റെ കഥാകാരൻ
a. തകഴി ശിവശങ്കരപ്പിള്ള
54. പശ്ചിമതീരത്തിലെ ആദ്യ ദീപസ്തംഭം സ്ഥാപിച്ചത്  എവിടെ?
a. ആലപ്പുഴ
55. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?
a. അമ്പലപ്പുഴ
56. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
a. വേമ്പനാട്ട് കായൽ
57. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്.?
a. വേമ്പനാട്ട് കായലിൽ!
58. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്
a. വേമ്പനാട് കായൽ
59. ആലപ്പുഴയുടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ
a. മംഗലപ്പുഴ, മാർത്താണ്ഡപുഴ
60. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
a. ആലപ്പുഴ
61. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്
a. കൃഷ്ണപുരം കൊട്ടാരം ( കായംകുളം )
62. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്
a. അനിഴം തിരുന്നാൾ മാർത്താണ്ഡവർമ
63. ആലപ്പുഴയുടെ സാംസ്കാരിക നഗരം
a. അമ്പലപ്പുഴ
64. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം
a. ആലപ്പുഴ
65. ഓട്ടൻതുള്ളലിന്റെ ജന്മനാട്
a. അമ്പലപ്പുഴ

66. ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ
a. കുഞ്ചൻ നമ്പ്യാർ
67. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം
a. നാഫ്ത
68. കായംകുളം താപനിലയത്തിന്റെ പുതിയ പേര്
a. രാജീവ്ഗാന്ധി  കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
69. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
a. അമ്പലപ്പുഴ
70. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം
a. ശങ്കരമംഗലം
71. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം ?
a. ചന്തിരൂർ , ആലപ്പുഴ
72. തിരുവുതാംകൂർ ദേവസ്വത്തിന്റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം
a. ചെട്ടികുളങ്ങര ക്ഷേത്രം, ആലപ്പുഴ
73. പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം
a. തൈക്കൽ
74. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ
a. ഉദയ
75. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്
a. എം. കുഞ്ചാക്കോ
76. കെ. പി. എ. സി. യുടെ ആസ്ഥാനം
a. കായംകുളം
77. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത് ?
a. വിയ്യാപുരം
78. ആലപുഴയെ ‘ കിഴക്കിന്റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്
a. കാഴ്സൺ പ്രഭു
79. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആസ്ഥാനം
a. ആലപ്പുഴ
80. കേരള കയർ ബോർഡ് ആസ്ഥാനം
a. ആലപ്പുഴ
81. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട്  ആസ്ഥാനം
a. ആലപ്പുഴ
82. കേരള സ്‌പിന്നേഴ്സ് ആസ്ഥാനം
a. കോമലപുരം, ആലപ്പുഴ
83. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
a. ആലപ്പുഴ
84. ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം
a. കലവൂർ, ആലപ്പുഴ
85. പശ്ചിമതീരത്തെ ആദ്യത്തെ  ലൈറ്റ്ഹൗസ്
a. ആലപ്പുഴ ലൈറ്റ്ഹൗസ് (1862)
86. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ്  ഹൗസ്
a. ആലപ്പുഴ ലൈറ്റ്ഹൗസ്
87. 27 -മത്  സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്
a. ആലപ്പുഴ
88. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം
a. കുമാരകോടി (1924 ജനുവരി 16)
89. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ
a. തുമ്പോളി, പുറക്കാട്
90. തകഴിയുടെ  ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം
a. പുറക്കാട്
91. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്
a. ബെറ്റിമനി
92. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല
a. ആലപ്പുഴ
93. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്
a. ആലപ്പുഴ
94. ചെട്ടികുളങ്ങര  ക്ഷേത്രത്തിലെ പ്രധാന ഉത്സവം
a. കുംഭഭരണി
95. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം
a. അമ്പലപ്പുഴ ക്ഷേത്രം
96. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം
a. മണ്ണാറശാല
97. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്
a. കായംകുളം
98. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്
a. കഞ്ഞിക്കുഴി പഞ്ചായത്ത്  (1995-96)
99. തകഴി മ്യുസിയം  സ്ഥിതിചെയ്യുന്നത്
a. ആലപ്പുഴ
100. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം
a. പ്രൈമിനിസ്റ്റേർസ് ട്രോഫി
101. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ  തോട്ടപള്ളി സ്പ്പിൽവേ
102. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്
a. മാവേലിക്കര
103. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം
a. കായംകുളം
104. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം
a. കൃഷ്‌ണപുരം
105. ആട്ടോ കാസ്റ്റ് ലിമിറ്റെഡ്  ആസ്ഥാനം
a. ചേർത്തല
106. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്
a. ആലപ്പുഴ
107. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല
a. ആലപ്പുഴ
108. ഏറ്റവും ചെറിയമെഡിക്കൽകോളേജ് ജില്ല
a. ആലപ്പുഴ
109. കേരളമോപ്പ്സാങ്
a. തകഴി
110. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരനായ മുൻസിപ്പൽചെയർമാൻ-
a. ടി വി തോമസ്സ്
111. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല
a. ആലപ്പുഴ
112. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല
a. ആലപുഴ
113. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
a.  ആലപ്പുഴ