ഇന്ന് നമുക്ക് ഖാരിഫ് വിളകൾ ഏതെല്ലാമാണ് എന്ന് ഓർത്തു വയക്കാനുള്ള ഒരു കോഡ് പഠിച്ചാലോ ...
കോഡ്👇🏻
[ എനെക് പനിച്ച ചോറും ബജിയുമാണ് സൊയാൻസൺ തന്നത് ]
ഖാരിഫ് വിളകൾ👇🏻
എ : എള്ള്
നെ : നെല്ല്
ക : കരിമ്പ്
പ : പരുത്തി
നി : നിലക്കടല
ച : ചണം
ചോ : ചോളം
റും : റാഗി
ബ : ബജറ
ജി : ജോവർ
സോയാ : സോയാബീൻ
സൺ : സൂര്യകാന്തി
👉🏿 ഖാരിഫ് വിളകൾ ജൂൺ, ജൂലൈ മാസത്തിൽ കൃഷിയിറക്കി സെപ്റ്റംബർ, ഒക്റ്റോബർ, മാസങ്ങളിൽ വിളവെടുക്കും.
👉🏿ഖാരിഫ് എന്ന അറബ് പദത്തിന്റെ അർത്ഥം : ശരത്കാലം
👉🏿 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച എണ്ണ : എള്ളെണ്ണ
👉🏿 ഓണാട്ടുകര (കായംകുളം) എള്ള് കൃഷിക്ക് പ്രസിദ്ധമാണ്.
👉🏿 വി (ഹി എന്നറിയപ്പെട്ടിരുന്നത് നെല്ലിനെയാണ്
👉🏿 ലോക നെല്ല് ഗവേഷണ കേന്ദ്രം :മനില (ഫിലിപ്പേൻസ്)
👉🏿 ദേശീയ നെല്ല് ഗവേഷണ കേന്ദ്രം: കട്ടക്ക് (ഒഡീഷ)
👉🏿 പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം: കരിമ്പ്
👉🏿 മാധുരി ,മധുരിമ,തിരുമധുരം, എന്നിവ കരിമ്പിന്റെ ഇനങ്ങളാണ്
👉🏿 സിന്താർ എന്നറിയപ്പെട്ടിരുന്നത് പരുത്തിയാണ്
👉🏿 സ്നിഗ്ദ എന്നത് നിലക്കടലയുടെ ഇനമാണ്
👉🏿 നിലക്കടല ഏറ്റവും കൂടുതൽ ഉൽപ്പാതിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്