Thursday, March 23, 2017

284 - Constitution

Constitution

>>സൂപ്രീംകോടതി ചീഫ് ജസ്റ്റിസായ രണ്ടാമത്തെ വ്യക്തിയാരാണ്
Ans :പതഞ്ജലി ശാസ്ത്രി

>>സെഫോളജി എന്നാലെന്ത്?
Ans :തെരഞ്ഞെടുപ്പ് ട്രെന്റുകളെ പറ്റിയുള്ള ശാസ്ത്രീയാവലോകനം

>>”ഒരു പരമോന്നത രാഷ്ട്രീയാധികാരകേന്ദ്രം, ബാഹ്യമായ പെരുമാറ്റം സംബന്ധിച്ചു നടപ്പാക്കുന്ന പൊതുവായ ചട്ടമാണ് നിയമം”. ഈ അഭിപ്രായം ആരുടേതാണ്?
Ans :ഹോളണ്ട്

>>‘The spirit of law’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്?
Ans :മൊണ്ടസ്‌ക്യൂ

>>ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ വിപ്ലവമാണ്?
Ans :ഫ്രഞ്ച് വിപ്ലവം

>>ഏറ്റവും ചെറുതും പഴക്കമുള്ളതും ലിഖിത ഭരണഘടനയുള്ളതുമായ രാജ്യം
Ans :അമേരിക്ക

>>സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അറിയപ്പെടുന്നത്
Ans :ഫെഡറല്‍ അസോസിയേഷന്‍

>>ലോകത്തില്‍ ആദ്യമായി എഴുതപ്പെട്ട ദൃഢ ഭരണഘടന എവിടത്തേതാണ്?
Ans :അമേരിക്ക

>>സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യരാജ്യം
Ans :ന്യൂസിലന്റ്

>>ഡോ. രാജേന്ദ്ര പ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത് എന്നാണ്?
Ans :1946 ഡിസംബര്‍ 11