*അഡോൾഫ് ഹിറ്റ്ലർ*
🔺ജർമ്മനിയിൽ *നാസിസം*എന്ന ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഉപജ്ഞാതാവ്
🔺ഹിറ്റ്ലർ ജനിച്ചത് - *1889* (ജവഹർലാൽ നെഹ്രുവും ചാർളിചാപ്ലിനും ഈ വർഷമാണ് ജനിച്ചത്)
🔺 *1933* ൽ ജർമ്മൻ ചാൻസിലർ ആയി
🔺 *1934* ൽ *ഫ്യൂറർ* ( *സർവ്വാധികാരി*) എന്ന സ്ഥാനപ്പേര് സ്വീകരിച്ചു
🔺ജർമ്മനിയുടെ ചരിത്രത്തിൽ *തേർഡ് റീഷ്*(മൂന്നാം സാമ്രാജ്യം) സ്ഥാപകനാണ് ഹിറ്റ്ലർ
🔺ആത്മകഥ *മെയിൻ കാംഫ്* *നാസിസത്തിന്റെ ബൈബിൾ* എന്നറിയപ്പെടുന്നു
🔺ചാർളിചാപ്ലിന്റെ *ഗ്രേറ്റ് ഡിക്ടേറ്റർ* എന്ന സിനിമ ഹിറ്റ്ലറുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ്
🔺ഹിറ്റ്ലറുടെ രഹസ്യപൊലീസായിരുന്നു *ഗസ്റ്റപ്പോ*
🔺നാസിപ്പാർട്ടിയുടെ പാരാമിലിറ്ററി വിഭാഗം പോലെ പ്രവർത്തിച്ചിരുന്ന ഹിറ്റ്ലർ സ്ഥാപിച്ച പ്രസ്ഥാനമാണ് *തവിട്ടുകുപ്പായക്കാർ*(Broun Shirts)
🔺 *1939*ൽ ഹിറ്റ്ലറുടെ പോളണ്ട് ആക്രമണമാണ് രണ്ടാം ലോകമഹായുദ്ധത്തിനു വഴിതെളിച്ചത്
🔺ഹിറ്റ്ലറുമായി സഖ്യത്തിലേർപ്പെട്ട ഇറ്റാലിയൻ ഏകാധിപതിയായിരുന്നു *ബെനിറ്റോ മുസ്സോളിനി*
🔺ഏറെക്കാലം പ്രണയിനിയായിരുന്ന *ഈവ ബ്രൗണിനെ* മരണത്തിനു രണ്ടു ദിവസം മുൻപ് ഹിറ്റ്ലർ വിവാഹം ചെയ്തു.
🔺 *1945ഏപ്രിൽ 30* ന് ശത്രുക്കൾ വളഞ്ഞപ്പോൾ ഹിറ്റ്ലറും ഭാര്യയും ആത്മഹത്യ ചെയ്തു
🔸🔸🔸🔸🔸🔸🔸🔸🔸🔸