*ഇലക്ട്രോണിക്സ്*
🔌 ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് ?
ട്രാൻസിസ്റ്റർ
🔦 ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ ?
ജോൺ ബാർഡിൻ, W. H ബ്രാറ്റൈൻ, വില്യം ഷോക്‌ലി
🔦 അർധചാലകകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതൊക്കെ ?
ജെർമേനിയം, സിലിക്കൺ
🔦 കപ്പാസിറ്ററിന്റെ ഉപയോഗം എന്ത് ?
വൈദ്യുതചാർജ് അല്പസമയത്തേക്കു സംഭരിച്ചുവെക്കാൻ
🔦 D. C (Direct Current) യെ ആവശ്യമായ ആവൃത്തിയിൽ ഉള്ള സിഗ്നൽ ആക്കി മാറ്റുന്ന പ്രവർത്തനത്തിന് പറയുന്ന പേര് ?
ഓസിലേഷൻ
🔦 A.C ( Alternative Current)യെ D.C ( Direct Current) ആക്കി മാറ്റുന്ന ഇലക്ട്രോണിക്സ് സംവിധാനത്തിന് പറയുന്ന പേര് ?
റെക്റ്റിഫയറുകൾ
🔦 I.C ചിപ്പിന്റെ പൂർണരൂപം എന്ത് ?
ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ്
🔦 N ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ ?
ആർസെനിക്, ആന്റിമണി
🔦 P ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ ?
ബോറോൺ, ഗാലിയം, ഇൻഡിയം
🔦 റഡാറിന്റെ ( RADAR) പൂർണരൂപം ?
റേഡിയോ ഡിറ്റക്ഷൻ ആൻഡ് റൈഞ്ചിങ്
🔦 റഡാറിന്റെ ഉപയോഗം എന്ത് ?
വളരെ വേഗത്തിൽ പോയികൊണ്ടിരിക്കുന്നതോ വളരെ ദൂരെ ഉള്ളതോ ആയ വസ്തുക്കളെ തിരിച്ചറിയാൻ
🔦 L.E.D യുടെ പൂർണരൂപം എന്ത് ?
ലൈറ്റ് എമിറ്റിങ് ഡയോഡ്
🔦 O.L.E.D യുടെ പൂർണരൂപം?
ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്
🔦 ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര് എന്താണ് ?
L.C.D ( ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ )