Thursday, March 23, 2017

275 - Random

*ഇതിൽ നിന്നും ഒരു മാർക്ക് കിട്ടും ഉറപ്പ്*

💠കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും
ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് ?
🔰ഉമാങ്.

💠കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ് ?
🔰കിസാൻ സുവിധ.

💠കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി പുറത്തിറക്കിയ ആപ് ?

🔰പുസ കൃഷി.

💠മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആപ് ?
🔰 ഇടവപ്പാതി.

💠2016 ലെ കേരള നിയമസഭാ ഇലക്ഷന് വേണ്ടി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ്?

🔰ഇ- വോട്ടർ.

💠കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ
ഭാഗമായി നിലവിൽ വന്ന സോഫ്റ്റ് വെയർ ?
🔰സകർമ.

💠തപാൽ വകുപ്പ് ഉപയോഗിക്കുന്ന
സോഫ്റ്റ് വെയർ ?
🔰പിനക്കിൾ.

💠ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം
🔰 ഫ്രാൻസ്.

💠ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ? 🔰വസിം അക്രം.

💠 ഇന്ത്യയിൽ ആദ്യമായി ജയിൽ
പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ?
🔰നാഗ്പൂർ (മഹാരാഷ്ട്ര ).

💠ഇന്ത്യയിലെ ആദ്യ ഹൈ
സെക്യൂരിറ്റി ജയിൽ?
🔰വിയ്യൂർ (തൃശൂർ ).

💠 ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ തുടങ്ങിയ ജയിൽ ?
🔰കണ്ണൂർ.

💠കേരളത്തിൽ ആദ്യമായി ജയിൽ മ്യൂസിയം
തുടങ്ങിയത്?
🔰കണ്ണൂർ .

💠ഇന്ത്യയിൽ ആദ്യമായി പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാവുന്ന കഫേറ്റീരിയ,
ഫുട് കോർട്ട് എന്നിവ ആരംഭിച്ച ജയിൽ=
🔰പൂജപ്പുര.

💠ഇന്ത്യയിൽ ആദ്യമായി ടെയിലറിങ് ഷോപ് ആരംഭിച്ച ജയിൽ ?
🔰പൂജപ്പുര.

💠2015-ൽ ബംഗാൾ ഉൾക്കടലിൽ
ഇന്ത്യയും ജപ്പാനുംഅമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസം ?
🔰മലബാർ 2015.

💠2015-ൽ ഇന്ത്യയും ചൈനയും സംയുകതമായി ചൈനയിലെകുമിംങ് മിലിറ്ററി സ്റ്റേഷനിൽ നടത്തിയ അഭ്യാസം? 🔰ഹാൻഡ്- ഇൻ-ഹാൻഡ്.

💠2016 -ൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ മിലിറ്ററി എക്സർസൈസ് ?
🔰ശക്തി 2016 ( രാജസ്ഥാനിൽ ).

💠2016-ൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം?
🔰മലബാർ (പസഫിക് ).

💠2016-ൽ പോളണ്ടിൽ നാറ്റോയുടെ പത്ത് ദിവസം നടക്കുന്ന മിലിറ്ററി എക്സർസൈസ് ?
🔰അനാക്കോണ്ട 2016 (AN 16).

💠ഇന്ത്യയിലെ ഒരു ട്രെയിനിൽ എല്ലാ
കോച്ചുകളിലും CCTV സ്ഥാപിച്ച ട്രെയിൻ?
🔰ഷാൻ – ഇ – പഞ്ചാബ്.

💠ഇന്ത്യയിലെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളെയും അവയുടെ സംരക്ഷണത്തിനെക്കുറിച്ചും
ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും വേണ്ടി ആരംഭിച്ച ട്രെയിൻ ?
🔰ടൈഗർ എക്സ്പ്രസ്