📖📖📖📖📖📖📖📖📖📖📖
*മലയാളം*
📝📝📝📝📝📝📝📝📝📝📝
*അക്ഷരങ്ങളും ശബ്ദങ്ങളും*
_അക്ഷരം_
എന്താണ് അക്ഷരം.?
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം.
ഉദാഹരണം : ക , പ , മ
ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
എന്താണ് സ്വരാക്ഷരങ്ങള്‍ ?
അ, ആ, ഇ , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ .
ഇതില്‍ 'അ' മുതല്‍ 'ഋ' വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ' എ ' മുതല്‍ 'ഔ'വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം.
ഇനി വ്യഞ്ജനാക്ഷരങ്ങള്‍ എന്താണെന്ന് നോക്കാം .
ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍.
കുട്ടിക്കാലത്ത് ക, ച, ട, ത, പ എന്ന് പഠിച്ചത് ഓര്‍ക്കുന്നുണ്ടോ.?
അതായത്
ക, ഖ, ഗ ,ഘ , ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു
ച,ഛ,ജ,ഝ,ഞ = ച വര്‍ഗ്ഗം
ട , ഠ, ഡ, ഢ, ണ = ട വര്‍ഗ്ഗം
ത, ഥ, ദ, ധ ,ന = ത വര്‍ഗ്ഗം
പ , ഫ , ബ ,ഭ, മ = പ വര്‍ഗ്ഗം
അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു .
ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍
യ, ര, ല , വ,ള ,ഴ , റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും
ശ, ഷ ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും
ഹ - ഘോഷി എന്നും അറിയപ്പെടുന്നു.
ഇത്രയും മനസ്സിലായല്ലോ.. ?
ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്.
1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ
ഉദാ : അ, ആ, ക വര്‍ഗ്ഗം, ഹ
2. താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് -
ഉദാ : ഇ, ഈ, ച വര്‍ഗ്ഗം, യ, ശ
3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്-
ഉദാ : ഉ, ഊ, പ വര്‍ഗ്ഗം, വ
4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് -
ഉദാ : ഋ, ട വര്‍ഗ്ഗം, ര, ഷ, ള,ഴ ,റ
5.ദന്ത്യം - പല്ല് ഉപയോഗിച്ച് -
ഉദാ : ത വര്‍ഗ്ഗം, സ
6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ -
ഉദാ : ല, റ്റ, ന
7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ
കണ്ഠ താലവ്യം - ഒ, ഓ,ഔ
ഇത്രയും മനസ്സിലായെന്നു കരുതട്ടെ...
📜📜📜📜📜📜📜📜📜📜📜