Tuesday, March 14, 2017

247 - ഇന്ത്യ കണ്ട ''ഖാൻ''*

*⚓TODAY'S QUESTION TIME ⏲*          
                (10 March 2017)

             *ഇന്ത്യ കണ്ട ''ഖാൻ''*

🔹രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സർവ്വ സൈന്യാധിപനായിരുന്നു-
                    *ബൈറാം ഖാൻ*
(അക്ബറിന്റെ വഴികാട്ടിയും രക്ഷാകർത്താവുമായിരുന്നു ഇദ്ദേഹം)

🔹അക്ബറിന്റെ ആദ്യകാല ഗുരു ആയിരുന്നു-
                         *മുനിം ഖാൻ*

🔹ബാബറിന്റെ ആത്മകഥ *തുസുക്-ഇ-ബാബറി*  പേർഷ്യൻ ഭാഷയിലേക്ക് തർജിമ ചെയ്തത്-
           *അബ്ദുൾ റഹ്മാൻ ഖാൻ*

🔹 *1221*  ൽ ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരിയായിരുന്നു-
                     *ചെങ്കിസ് ഖാൻ*

🔹മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ശരിയായ പേരായിരുന്നു-
                           *ജൂനാ ഖാൻ*

🔹ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു-
                           *ഖുസ്രു ഖാൻ*

🔹 *1414*ൽ സയ്യിദ് വംശം  സ്ഥാപിച്ച ഭരണാധികാരി-
                           *കിസാർ ഖാൻ*

🔹ഷെർഷായുടെ സ്ഥാനപ്പേരായിരുന്നു-
                            *ഷേർ ഖാൻ*

🔹ഷെർഷായ്ക്ക് ഷേർ ഖാൻ എന്ന സ്ഥാനപ്പേര് നൽകിയ ബീഹാറിലെ രാജാവായിരുന്നു-
                          *ബഹർ ഖാൻ*

🔹1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബഹദൂർഷാ സഫറുമായി ചേർന്ന് ഡൽഹിയിൽ കലാപം നയിച്ച വ്യക്തി-   
               *ജനറൽ ബക്ത് ഖാൻ*

🔹അതിർത്തി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനി-                *ഖാൻ അബ്ദുൾ ഗാഫർ ഖാൻ*

🔹 കേതൻ മേത്ത സംവിധാനം ചെയ്ത  *മംഗൾ പാണ്ഡെ: ദി റൈസിംഗ്* എന്ന സിനിമയിൽ മംഗൾ പാണ്ഡെയായി അഭിനയിച്ചത്-
                      *ആമിർ ഖാൻ*

🔹ഇന്ത്യയുടെ ആദ്യ ഓസ്കാർ നോമിനേഷൻ ചിത്രമായ *മദർ ഇന്ത്യ* യുടെ സംവിധായകൻ-
                     *മെഹബൂബ് ഖാൻ*