1⃣ഏത് സാഹിത്യകാരന്റെ പ്രസിദ്ധകൃതിയാണ് "അമരജ്യോതി " ?
1 . പാല നാരായണൻ നായർ
2 . വിഷ്ണുനാരായണൻ നമ്പൂതിരി
3 . ഇ.വി.കൃഷ്ണപിള്ള
4 . വൈക്കം മുഹമ്മദ് ബഷീർ
✅പാല നാരായണൻ നായർ
☣ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് : ജാലിയൻ വാലാബാഗിൽ
☣ അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്: ഇന്ത്യാ ഗേറ്റിൽ
☣ അമരജിവി എന്നറിയുന്നത്: പോറ്റി ശ്രീരാമലൂ
☣ അമരകോശം രചിച്ചത്: അമര സിംഹൻ
☣ അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്: ജമ്മു കാശ്മീരിൽ
☣ അമർ ചിത്രകഥയുടെ പിതാവ്: ആനന്ത് പൈ
☣ അമർദാസ് : മൂന്നാമത്തെ സിഖ് ഗുരു
2⃣' പാതാള ഗംഗ ' എന്നറിയപ്പെടുന്ന നദി ?
1 . ഗോദാവരി
2 . കാവേരി
3 . കൃഷണ
4 . കബനി
✅കൃഷ്ണ
☣ തെലുങ്ക് ഗംഗ : കൃഷ്ണ
☣ അർദ്ധ ഗംഗ : കൃഷ്ണ
☣ വൃദ്ധ ഗംഗ : ഗോദാവരി
☣ ദക്ഷിണ ഗംഗ: കാവേരി
3⃣ കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?
1 . ശങ്കരനാരായണൻ തമ്പി
2 . റോസമ്മ പുന്നൂസ്
3 . കെ.ഒ. അയിഷാ ബായ്
4 . നഫീസത്ത് ബീവി
✅കെ.ഒ.അയിഷാ ബായ്
☣ ആദ്യ സ്പീക്കർ : ശങ്കരനാരായണൻ തമ്പി
☣ ആദ്യ പ്രോടേം സ്പീക്കർ : റോസമ്മ പുന്നൂസ്
☣ ആദ്യ ആക്ടിംഗ് സ്പീക്കർ : നഫീസത്ത് ബീവി
4⃣ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം ?
1 . ഇന്ത്യ
2 . ജപ്പാൻ
3 . മ്യാന്മാർ
4 . ശ്രീലങ്ക
✅ശ്രീലങ്ക
☣ കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം: ഗോവ
☣ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത്: അരുണാചൽ പ്രദേശ്
☣പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് : ജോൺ മിൽട്ടൻ
☣പറുദീസയിലെ വിത്ത് എന്നറിയുന്നത്: ഏലം
5⃣ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്രുവിന്റെ വേഷം അഭിനയിച്ചത്?
1 . അലിക് പദംസി
2 . ബെൻ കിങ്സ് ലി
3 . റോഷൻ സേത്
4 . സയ്യദ് ജഫ്രി
✅റോഷൻ സേത്
☣ ഗാന്ധിജി ആയി വേഷമിട്ടത്: ബെൻ കിങ്സ് ലി
☣ കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത്: രോഹിണി ഹത്തംഗഡി
☣പട്ടേലിന്റെ വേഷം: സയ്യദ് ജഫ്രി
☣ജിന്നയുടെ വേഷം: അലിക് പദംസി
☣ മൗലാന ആസാദിന്റെ വേഷം: വീരേന്ദ്ര റസ്ദാൻ
6⃣വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് ?
A. 2005 ഒക്ടോബർ 12
B. 2005 ഡിസംമ്പർ 19
C. 2005 ജൂൺ 15
D. 1992 ജനുവരി 31
✅2005 ജൂൺ 15
☣ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
☣സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട് (1997)
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം: സ്വീഡൻ
7⃣കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ "കായൽ സമ്മേളനം" ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. സഹോദരൻ അയ്യപ്പൻ
B. വേലുക്കുട്ടി അരയൻ
C. പണ്ഡിറ്റ് കറുപ്പൻ
D. മന്നത്ത് പത്മനാഭൻ
✅പണ്ഡിറ്റ് കറുപ്പൻ
☣ കൊച്ചി കായലിൽ ആണ് കായൽ സമ്മേളനം അരങ്ങേറിയത് (1913 ൽ ).നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്തതിനാൽ കൊച്ചിയിലെ കീഴാള ജനത കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി സമ്മേളനം നടത്തി. ദളിതർക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കി രാജാവിനു സമർപ്പിക്കാൻ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ സമ്മേളനം തിരുമാനിച്ചു.
8⃣ഏതൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ?
A. കന്യാകുമാരി
B. മധുര
C. പൂനെ
D.ആലപ്പുഴ
✅മധുര
☣അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്- കന്യാകുമാരി
☣ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്-
പൂനെ
9⃣'ആഫ്രിക്കയുടെ കൊമ്പ് ' എന്നറിയപ്പെടുന്നത് ?
A. ജിബൂട്ടി
B. കാമറൂൺ
C. ബുറൂണ്ടി
D. സൊമാലിയ
✅സൊമാലിയ
☣ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് : ജിബൂട്ടി
☣ആഫ്രിക്കയുടെ ഹൃദയം : ബുറൂണ്ടി
☣ ആഫ്രിക്കയുടെ നിലച്ച ഹൃദയം :ചാഡ്
☣ ആഫ്രിക്കയുടെ തടവറ: ഇക്വറ്റോറിയൽ ഗിനിയ
☣ ആഫ്രിക്കയുടെ വിജാഗിരി : കാമറൂൺ
🔟വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?
✅VDR ( VOYAGE DATA RECORDER)
☣വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം: ഓറഞ്ച്
☣ബ്ലാക്ക് ബോക്സ് കണ്ടു പിടിച്ചത്: ഡേവിഡ് വാറൻ
☣ബ്ലാക്ക് ബോക്സിന്റെ മാറ്റൊരു പേര്: Flight Data Recorder
1⃣1⃣ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ് ?
A. ടാഗോർ
B. ഗാന്ധിജി
C. സി .ശങ്കരൻ നായർ
D. നെഹ്റു
✅സി .ശങ്കരൻ നായർ
☣ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി തിരിച്ചു നൽകിയത് : ടാഗോർ
☣കൈസർ - ഇ- ഹിന്ദ് പദവി തിരിച്ചുനൽകിയ നേതാവ് : ഗാന്ധിജി
1⃣2⃣തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
1 . വെള്ളകുറിഞ്ഞി
2 . വാടാർ മല്ലി
3 . നാഗമുല്ല
4 . മേന്തോന്നി
✅മേന്തോന്നി (ശാസ്ത്രീയ നാമം : ഗ്ലോറിയോസാ സുപ്പർബ)
☣ അഗ്നി ശിഖ, ചെകുത്താൻ പൂവ് , കിത്തോന്നി എന്നീ പേരുകളിലും അറിയുന്നു
☣ സിംബാവെ യുടെ ഔദ്യോഗിക പൂഷ്പവും ഇതാണ്
1⃣3⃣' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ?
1 . ഹെർമൻ ഗുണ്ടർട്ട്
2 . മാലിക് ബിൻ ദിനാർ
3 . വാൾട്ടർ മെൻഡിസ്
4 . വാൾട്ടർ ഹണ്ട്
✅വാൾട്ടർ മെൻഡിസ്
☣ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം: ന്യുസിലാന്റ്
☣ ദൈവങ്ങളുടെ നാട് : കാസർഗോഡ്
☣ ദൈവം മറന്ന നാട് : ഐസ് ലാന്റ്
☣ ദൈവത്തിന്റെ സ്വന്തം നാട് എന്ന പുസ്തകം എഴുതിയത്: ശശി തരൂർ
☣ ദൈവത്തിന്റെ വികൃതികൾ എഴുതിയത്: എം. മുകുന്ദൻ
☣ ദൈവത്തിന്റെ കണ്ണ് എഴുതിയത്: എൻ.പി മുഹമ്മദ്
☣ ദൈവത്തിന്റെ പുസ്തകം എഴുതിയത്: കെ. പി.രാമനുണ്ണി
☣ ദൈവത്തിന്റെ താഴ് വര എന്നറിയപ്പെടുന്നത് : കുളു (ഹിമാചൽ )
1⃣4⃣' പാപനാശം' വെള്ളച്ചാട്ടം എവിടെയാണ് ?
1 . വർക്കല
2 . തിരുനെല്ലി
3 . തിരുനെൽവേലി
4 . ഇടുക്കി
✅തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ)
☣ പാപനാശം കടൽത്തിരം: വർക്കല
☣ പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി ( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി അറിയപ്പെടുന്നു
☣പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
☣പാപനാശംഡാം : തിരുനൽവേലി
1⃣5⃣'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
1. നോർമൻബോർലോഗ്
2. എം. എസ്.സ്വാമിനാഥൻ
3. ഗോവിന്ദ് ഖുരാനെ
4. വില്യം ഗാഡ്
✅വില്യം ഗാഡ്
☣ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ ബോർലോഗ്
☣ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്: എം.എസ്. സ്വാമിനാഥൻ
☣ ഹരിത വിപ്ലവം ആരംഭിച്ച രാജ്യം: മെക്സിക്കോ.