MALAYALAM GRAMMAR
കാലം ( Tense)
ഭൂതകാലം
നടന്നു കഴിഞ്ഞ ക്രിയ
ഉദാ: കണ്ടു
വർത്തമാനകാലം -
ഇപ്പോൾ നടക്കുന്ന ക്രിയ
ഉദാ: കാണുന്നു
ഭാവികാലം -
നടക്കാനിരിക്കുന്ന ക്രിയ
ഉദാ:കാണും
---------------------------------------------
വചനം
ഏക വചനം, ബഹു വചനം
ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല
ബഹു വചന രൂപങ്ങൾ
1. സംലിംഗ ബഹുവചനം - വെവ്വേറെ ബഹുത്വം - പ്രത്യായം - മാർ
ഉദാ: രാമന്മാർ
അ ലിംഗ ബഹുവചനം - സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം
പ്രത്യയം - അർ
ഉദാ: മിടുക്കർ
നപുംസക ബഹുവചനം - നപും സത വസ്തുക്കളുടെ ബഹുത്വം
പ്രത്യയം - കൾ
ഉദാ: മലകൾ
പൂജക ബഹുവചനം - ബഹുമാന്നത്തെ കാണിക്കുന്നത്
പ്രത്യയം - അർ, കൾ
ഉദാ. ബ്രാഹ്മണർ, നിങ്ങൾ
-----------------------------------------------
ലിംഗം
സ്ത്രീലിംഗം - സ്ത്രീ ജാതിയെ കുറിക്കുന്നത്
ഉദാ: വിദ്യാർത്ഥിനി
പുല്ലിംഗം - പുരുഷ ജാതിയെ കുറിക്കുന്നത്
ഉദാ: വിദ്യാർത്ഥി
നപുംസക ലിംഗം - ഇവ രണ്ടിലും പെടാത്തവ
ഉദാ: വിദ്യ
-----------------------------------------------
പ്രയോഗം
കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്
കർത്തരി പ്രയോഗം - കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു .
ഉദാ: ഗോപാലൻ പശുവിനെ മേയ്ക്കുന്നു.
കർമ്മണി പ്രയോഗം - കർമ്മത്തിനു പ്രാധാന്യം
ഉദാ: പശു ഗോപാലനാൽ മേയ്ക്കപ്പെടുന്നു
ഭാവേ പ്രയോഗം - ഒരു കാരകത്തിനും പ്രാധാന്യം ക്രിയാ ഭാവത്തിനു മാത്രം പ്രാധാന്യം നൽകുന്നു.
ഉദാ: രാമനു റേഡിയൊ കേൾക്കണം
-------------------------------------------------
വാക്യം
വിധി - നിഷേധ വാക്യങ്ങൾ
വിധി - വിധിയുടെ രൂപത്തിലുള്ള വിധി വാക്യം
ഉദാ: അവർ ജോലി ചെയ്യുന്നു
നിഷേധം - നിഷേധാർത്ഥത്തിൽ വരുന്ന വാക്യം
ഉദാ: അവർ ജോലി ചെയ്യുന്നില്ല
ചൂർണ്ണിക - ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം
ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു.
സങ്കീർണ്ണകം - ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ
ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല
അംഗ വാക്യം - മഴ പെയ്തിട്ടും
അംഗിവാക്യം - ഉഷ്ണം ശമിച്ചില്ല
മഹാവാക്യം - ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു.
ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു
അപോദ്ധാരം - ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത്
ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി
#രാവണൻ - കർത്താവ്
ദുഷ്ടനായ - കർത്തൃ വിശേഷണം
സീതയെ - കർമ്മം
ഗുണവതിയായ - കർമ്മ വിശേഷണം
കൊണ്ടുപോയി - ക്രിയ
മോഷ്ടിച്ചു - ക്രിയാ വിശേഷണം
സൂത്രത്തിൽ - വിശേഷണവിശേഷണം
--------------------------------------------------
തത് സമം - തത്ഭവം
തത്സമം - അന്യഭാഷ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ പ്രയോഗിക്കുന്നു
ഉദാ: ബഞ്ച്, പെൻസിൽ
തത്ഭവം - അന്യ ഭാഷ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ സ്വീകരിക്കുന്നു.
ഉദാ: ശൃംഖല - ചങ്ങല , Latern - റാന്തൽ
------------------------------------------------
നാമം
ദ്രവ്യത്തിന്റെയൊ, സ്ഥലത്തിന്റെയൊ, വ്യക്തിയുടെയൊ തുടങ്ങി എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.
ഉദാ: രാജൻ, വിമാനം, വായു, തിരുവനന്തപുരം
നാമം മൂന്നു തരം
ദ്രവ്യനാമം - പാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറിക്കുന്നു
ഉദാ: പേൻസിൽ
ക്രിയാനാമം - ഒരു പ്രവൃത്തിയെ കുറിക്കുന്നു
ഉദാ: ഓട്ടം
ഗുണ നാമം - ഗുണത്തെ കുറിക്കുന്നു
ഉദാ: ചൂട്, മിടുക്ക്
ദ്രവ്യനാമത്തെ നാലായി തിരിക്കുന്നു.
സംജ്ഞാന നാമം - വ്യക്തി/സ്ഥലത്തിന്റെ പേരിനെ കുറിക്കുന്നു.
ഉദാ: മാധവൻ , കേരളം
സാമാന്യ നാമം - ഒരു ജാതിയെയൊ വർഗത്തെയൊ കുറിക്കുന്നു
ഉദാ: മനുഷ്യൻ, നദി
സർവ്വ നാമം - ഒരു നാമത്തിന് പകരം നിൽക്കുന്ന പദങ്ങൾ
ഉദാ: ഞാൻ അവൻ, നീ, അത്
മേയ നാമം - ജാതി വ്യക്തി ഭേദം ഇല്ലാത്തത്
ഉദാ: മഴ, അകാശം
_______________________________
വിഭക്തി
ഒരു നാമത്തിന് വാക്യത്തിലെ മറ്റു പദാർത്ഥങ്ങളോടുള്ള ബന്ധം കാണിക്കുന്ന പ്രത്യയത്തെയും പ്രത്യയം ചേർന്ന രൂപത്തെയും വിഭക്തി എന്നു പറയുന്നു'
#വിഭക്തി - പ്രത്യയം - ഉദാഹരണം
1. നിർദ്ദേശിക - വിദ്യാർത്ഥി
2. പ്രതിഗ്രഹിക - എ - വിദ്യാർത്ഥിയെ
3. സംയോജിക - ഓട് - വിദ്യാർത്ഥിയോട്
4. ഉദ്ദേശിക - ക്ക്, ന് - വിദ്യാർത്ഥിക്ക്
5. പ്രയോജിക - അൽ - വിദ്യാർത്ഥിയാൽ
6. സംബന്ധിക - ഉടെ, ന്റെ - വിദ്യാർത്ഥിയുടെ
7. ആധാരിക - ഇൽ, കൽ - വിദ്യാർത്ഥിയിൽ
__________________________________
വാചകവും ദ്യോതകവും
വാചകം - കേൾക്കുമ്പോൾ തന്നെ അത്ഥ ബോധം ജനിപ്പിക്കുന്ന ശബ്ദം
ഉദാ: എരിവ്, വെളുപ്പ്,
ദ്യോതകം - വാചകങ്ങളോട് ചേരുമ്പോൾ അർത്ഥണോധം ജനിപ്പിക്കുന്ന ശബ്ദം
ഉദാ: വരെ, വേണ്ടി, കാൾ
ദ്യോതകത്തെ അവയുടെ ഉത്ഭവം അടിസ്ഥാനമാക്കി 2 അയി തിരിച്ചിരിക്കുന്നു.
നിപാതം ,അവ്യയം
നിപാതം - ഭാഷയുടെ ആരംഭം തൊട്ടു തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദം
ഉദാ: ഞാനും നീയും - സമുച്ചയ നിപാതം
ഞാനൊ നീയൊ - വികല്പ നിപാതം
നീയെ കാരണക്കാരൻ - അവധാരണ നിപാതം
അവ്യയം - വാചകങ്ങളിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ ദ്യോതകം
ഉദാ: എന്ന്, എന്നാൽ, എങ്കിൽ
ദ്യോതകത്തെ അവയുടെ പ്രയോഗത്തെ അടിസ്ഥാനമാക്കി 4 അയി തിരിച്ചിരിക്കുന്നു
ഗതി, ഘടകം, വ്യാക്ഷേപകം, കേവലം
ഗതി - ഒരു നാമത്തോടൊ സർവ്വനാമത്തോടൊ ചേർന്നു നിന്ന് കൊണ്ട് ആ പദത്തിന് മറ്റൊരു പദത്തോടുള്ള ബന്ധത്തെ കാണിക്കുന്ന ദ്യോതക ശബ്ദം
ഉദാ: കൊണ്ട്, നിന്ന്, വേണ്ടി
ഘടകം - വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദ്യോതകം
ഉദാ: ഉം, ഓ, എങ്കിൽ
വ്യാക്ഷേപകം - വക്താവിന്റെ പെട്ടെന്നുള്ള വികാരങ്ങളെ പ്രകടമാക്കുന്നത ദ്യോതകങ്ങൾ
ഉദാ: അയ്യൊ! ,ഹാ!, കഷ്ടം!
കേവലം - ഗതി ,ഘടകം, എന്നീ മൂന്നു വിഭാഗത്തിലും പെടാത്തവ
ഉദാ: ഓ (വന്നുവൊ), ഏ(ഇവളെ), തന്നെ ( മക്കൾ തന്നെ അശയം )
______________________________
അനുപ്രയോഗം
കൂടെ പ്രയോഗിക്കുക എന്നർത്ഥം
അനുപ്രയോഗം 4 വിധം
1. ഭേദകാനുപ്രയോഗം - ഒരു പൂർണ്ണ ക്രിയയുടെ പിന്നാലെ നിന്നുകൊണ്ട് അതിന്റെ അർത്ഥത്തിൽ വിശേഷണങ്ങൾ ചേർക്കുന്നവ
ഉദാ: കൊന്നുകളഞ്ഞു, പറഞ്ഞുകൊള്ളുന്നു
2. കാലാനുപ്രയോഗം - ക്രിയ നടത്തുന്ന കാലത്തിൽ മാറ്റം വരുത്തുന്നവ
ഉദാ: അവൻ ഇന്നലെ എത്തിയിരിക്കും
3. പുരാണാനുപ്രയോഗം - വിലധാതുവിനെ പരിഷ്കരിച്ച് മറ്റു ധാതുക്കൾക്കൊപ്പം പ്രയോഗം നൽകുന്നത്
ഉദാ: വേൺ (ഖില ധാതു ) + ഇരിക്കുന്നു (അനുപ്രയോഗം) - വേണ്ടിയിരിക്കുന്നു.
4. നിഷേധാനുപ്രയോഗം - നിഷേധാർത്ഥത്തിൽ വരുന്നവ
ഉദാ: കുട്ടികൾ പഠിക്കുന്നില്ല
_________________________________
പ്രകാരം
ക്രിയ നടക്കുന്ന രീതിക്കാണ് പ്രകാരം എന്നു പറയുന്നത്
പ്രകാരം 6 വിധത്തിൽ
1. നിർദ്ദേശക പ്രകാരം - ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം
ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു
2. നിയോജക പ്രകാരം - ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്ന പ്രകാരം
ഉദാ: അയാൾ ഇവിടെ വരട്ടെ
3. വിധായക പ്രകാരം - ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ: നിങ്ങൾ പോകണം
4. അനുജ്ഞായക പ്രകാരം - തീരുമാനം അനുവാദം. എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ:ഇവിടെ നിൽക്കാം
5. ആശംസ പ്രകാരം - ആംശംസയുടെ അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: അങ്ങ് വിജയിക്കട്ടെ
6. പ്രാർത്ഥകപ്രകാരം - പ്രാർത്ഥനയുടെ
അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: എന്നെ രക്ഷിക്കണമേ
_________________________________
തദ്ധിതം
ഒരു നാമത്തിൽ നിന്നൊ വിശേഷണത്തിൽ നിന്നൊ നിഷ്പാദിപ്പിക്കുന്ന മറ്റൊരു നാമത്തിന് തദ്ധിതം എന്നു പറയുന്നു.
തദ്ധിതം 4 വിധം
1. തന്മാത്രാ തദ്ധിതം - അനേകം പ്രത്യക ധർമ്മകങ്ങളുള്ള ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം എടുത്തു പറയുന്നത്
മ,ത്തം, ത്വം, തരം, തമം, തനം - പ്രത്യയങ്ങൾ
ഉദാ: മഹത് - മഹത്വം, നല്ലത് - നന്മ
2. തദ്വത്തദ്ധിതം - അതുള്ളത് അതിലുള്ളത് അർത്ഥത്തിൽ വരുന്ന തദ്ധിതം
ഉദാ: വെളുപ്പ് - വെളുമ്പൻ
3. പൂരണതദ്ധിതം - സംഖ്യാ നാമങ്ങളോട് അം പ്രത്യയം ചേർന്നുണ്ടാകുന്ന നാമം
ഉദാ: ഒന്ന് - ഒന്നാം
4. നാമനിർമ്മായി തദ്ധിതം - പേരച്ചം, ആധാരകാഭാസാം' സംബന്ധികാ വിഭക്തി ഇവയോടൊപ്പം അൻ, അൾ, തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന നാമ പദങ്ങൾ
ഉദാ: ഓടിയ - ഓടിയവൻ
______________________________
ഭേദകം
ഒരു ശബ്ദത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്
ഭേദകം 7 വിധം
1. ശുദ്ധം - നാമത്തോട് ചേർന്നുണ്ടായ ഭേദകം
ഉദാ: ചെറുപയർ, ചെമ്മാനം
2. സഖ്യം - സംഖ്യ രൂപത്തിൽ വരുന്ന ഭേദകം
ഉദാ: ആയിരം കണ്ണുകൾ
3 വിഭാവകം - സ്വഭാവം സൗന്ദര്യം തുടങ്ങിയ വിശേഷണങ്ങൾ എടുത്ത് കാണിക്കുന്നവ
ഉദാ : ധീരവനിത , കോ ഉദാ മളരൂപം
4 പാരിമാണികം - അളവ് വിശേഷണമായി വരുന്നവ
ഉദാ : ഒരു കിലോ അരി
5. സാർവ്വനാമികം - സർവ്വനാമ രൂപത്തിൽ വരുന്നത്
ഉദാ: അക്കാലം, ഇക്കഥ
6. നാമാംഗ ജം - നമത്തെ ആശ്രയിച്ചു നിൽക്കുന്നത്
ഉദാ: കറുത്ത കുതിര
7. ക്രിയാംഗജം - ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന വിശേഷണ രൂപം
ഉദാ: വേഗത്തിൽ ഓടി
____________________________
ക്രിയ
ലോക സധാരണമായ പ്രവൃത്തിയെ അല്ലെങ്കിൽ അവസ്ഥയെ കുറിക്കുന്നത്
സകർമ്മകം - അകർമ്മയം
സകർമ്മകം
ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമുള്ള ക്രിയ
ഉദാ: അമ്മ കുട്ടിയെ ഉറക്കുന്നു.
അകർമ്മകം
ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ക്രിയ
ഉദാ: കുട്ടി പാടുന്നു.
കാരിതം - അകാരികം
കാരിതം
'ക്കു ' എന്ന അംശമുള്ള രൂപങ്ങൾ
ഉദാ: കേൾക്കുന്നു
അകാരിതം
'ക്കു ' എന്ന അംശമില്ലാത്ത രൂപങ്ങൾ
ഉദാ: പാടുന്നു.
കേവലം - പ്രയോജകം
കേവലം
സ്വയം ചെയ്യുന്ന ക്രിയകൾ
ഉദാ: ഉണ്ണുന്നു , കളിക്കുന്നു.
പ്രയോജകം
പര പ്രേരണയാൽ ചെയ്യുന്ന ക്രിയകൾ
ഉദാ: ഊട്ടുന്നു, കളിപ്പിക്കുന്നു.
മുറ്റുവിന - പറ്റു വിന
മുറ്റുവിന
മറ്റൊരു പദത്തിനും കീഴടക്കാതെ വരുന്ന വാക്യത്തിലെ പ്രധാന ക്രിയ
ഉദാ: അമേരിക്കയുടെ വിമാനം "തകർന്നു."
പറ്റു വിന
വാക്യങ്ങളിൽ കാണുന്ന അപ്രധാന ക്രിയ
ഉദാ: "കണ്ട " സിനിമ
പറ്റു വിന രണ്ടു വിധം
പേരച്ചം, വിനയച്ചം
പേരച്ചം - ഒരു നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
ഉദാ: വാടിയ പൂവ്
വിനയച്ചം
ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
ഉദാ: ഓടിപ്പോയി
വിനയച്ചം 5 വിധം
1. മുൻ വിനയച്ചം - ഭൂതകാല രൂപത്തിലുള്ള വിശേഷണ ക്രിയ
ഉദാ: ചാടിപ്പോയി
2. പിൻ വിനയച്ചം - ഭാവി കാല രൂപത്തിലുള്ള വിശേഷണ ക്രിയ
ഉദാ: നടക്കാൻ പോയി
3. നടു വിനയച്ചം - കാലഭേദമില്ലാത്ത വിനയച്ചം
ഉദാ: സത്യം പറയുക വേണം
4. തൻ വിനയച്ചം - വർത്തമാനകാലത്തെ സൂചിപ്പിക്കുന്ന വിനയച്ചം
ഉദാ: അച്ചൻ ഇരിക്കെ മകൻ മരിച്ചു
5. പാക്ഷിക വിനയച്ചം - ഒരു ക്രിയ സംഭവിക്കുന്ന പക്ഷം എന്നയർത്ഥത്തിൽ വരുന്ന വിനയച്ചം
ഉദാ: കണ്ടാൽ പറയാം
_____________________________________
സന്ധി
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയുന്നു.
സന്ധിക്കുന്ന വർണ്ണങ്ങൾക്ക് വരുന്ന മാറ്റത്തെ ആസ്പദമാക്കി സന്ധിയെ 4 ആയി തിരിക്കുന്നു
1. ലോപ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ (കുറഞ്ഞാൽ ) ലോപസന്ധി
ഉദാ: കാറ്റ് + അടിച്ചു = കാറ്റടിച്ചു.
2. ആഗമ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത്
ഉദാ: അണി + അറ = അണിയറ
3. അദേശ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വന്നു ചേരുന്നത്
ഉദാ: വെള്+ മ = വെണ്മ
4. ദ്വിത സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ
ഉദാ: പണി + പുര = പണിപ്പുര
______________________________
സമാസം
വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പ്രയോഗമാണ് സമാസം
തൽ പുരുഷ സമാസം
ഉത്തര പദത്തിന്റെ അർത്ഥത്തിന് പ്രധാന്യം കൊടുക്കുന്നത് തൽ പുരുഷൻ
തൽ പുരുഷ സ മാസം 7 അയി തിരിച്ചിരിക്കുന്നു.
നിർദ്ദേശികാ തൽ പുരുഷൻ
വിഗ്രഹിക്കുമ്പോർ പൂർവ്വ പദത്തോട് " എന്ന " അവ്യവം ചേരുന്നു.
ഉദാ: കാളിദാസ കവി - കാളിദാസന്നെ കവി
പ്രതിഗ്രാഹിക തൽ പുരുഷൻ
പൂർവ്വ പദത്തോട് 'എ' എന്ന പ്രത്യയം ചേർന്നു വരുന്നത്
ഉദാ: മരംകൊത്തി - മരത്തെ കൊത്തുന്നത്
സംയോജികാ തൽ പുരുഷൻ - സമസ്ത പദം വിഗ്രഹിക്കുമ്പോൾ ഒട്, കട് എന്നീ പ്രത്യയങ്ങൾ പൂർവ്വ പദത്തിൽ കാണുന്നത്
ഉദാ: രാജ തുല്യൻ - രാജാവിനോട് തുല്യൻ
ഉദ്ദേശിക തൽ പുരുഷൻ
ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
ഉദാ: കുളിക്കടവ് - കുളിക്ക് ഉള്ള കടവ്
പ്രയോജിക തൽ പുരുഷൻ
'ആൽ' പ്രത്യയം ചേർത്ത് വിഗ്രഹിക്കുന്നു
ഉദാ: പൂമാല - പൂവാൽ മാല
സംബന്ധികാ തൽ പുരുഷൻ -
ന്റെ ,ഉടെ എന്നീ പ്രത്യയങ്ങൾ വിഗ്രഹിക്കുമ്പോൾ പൂർവ പാദാന്ത്യത്തിൽ കാണുന്നത്
ഉദാ: ആനവാൽ - ആനയുടെ വാൽ
അധാരിക തൽ പുരുഷൻ
ഇൽ, കൽ എന്നീ പ്രത്യയങ്ങൾ പൂർവ പുത്തിൽ കാണുന്നത്
ഉദാ: കാട്ടാന - കാട്ടിൽ ഉള്ള അന
കർമ്മധാരയൻ സമാസം
വിശേഷ വിശേഷ്യങ്ങൾ സമാനാധികരണമായി സമാസിക്കുകയാണ് കർമ്മധാരയൻ
ഉദാ: വിശുദ്ധ കർമ്മം - വിശുദ്ധമായ കർമ്മം
ദ്വിഗു സമാസം
പൂർവ്വപദം സംഖ്യാ നാമമായിട്ടുള്ള സമാസം
ഉദാ: സപ്ത സ്വരങ്ങൾ - ഏഴ് സ്വരങ്ങൾ
നിത്യ സമാസം - വിഗ്രഹിച്ച് ഫാക പദങ്ങൾക്ക് അർത്ഥം പറയാൻ കഴിയാത്ത സമാസം
ഉദാ: ചെങ്കോൽ ,വൻ തേൻ
രൂപക സമാസം
വിശേഷണ വിശേഷ്യങ്ങൾക്ക് അഭേദകം കൽപിക്കുന്ന സമാസം
ഉദാ: കണ്ണീർ മുത്ത് - കണ്ണീരാകുന്ന മുത്ത്
ഉപമിത സമാസം
പൂർവ്വോത്തര പദങ്ങൾക്ക് സാദൃശ്യ കല്പന നടത്തുന്ന സമാസം
ഉദാ: പദപങ്കജം - പങ്കജം പോലെയുള്ള പദം
ബഹുഫ്രീഹി സമാസം
അന്യ പദാർത്ഥ പ്രധാനമായ സമാസമാണ് ബഹുഫ്രീഹി സമാസം
ഉദാ: കൊണ്ടൽനേർവർണ്ണൻ - കൊണ്ടലിന് നേരായ വർണ്ണത്തോട് കൂടിയവർ
ദ്വന്ദ്വ സമാസം
ഘടക പദങ്ങൾക്കെല്ലാം തുല്യ പ്രധാന്യമുള്ള സമാസം
ഉദാ: രാപ്പകൽ - രാവും പകലും
________________________________
ചിഹ്നം
" . " - പൂർണ്ണ വിരാമം, ബിന്ദു (full stop)
" ," - അൽപ വിരാമം, അങ്കുശം (comma)
" ;" - അർദ്ധ വിരാമം, രോധിനി ( semi colon)
" :" - ഭിത്തിക, അപൂർണ്ണ വിരാമം ( colon)
" ?" - ചോദ്യ ചിഹ്നം, കാകു ( question mark,
" ( " " )/( ' ' ) " - ഉദ്ധരണി , inverted comma
h
" !" - ആശ്ചര്യ ചിഹ്നം, വിക്ഷേപിണി (Exclamation)
" [ ] / ( ) " - j വലയം - (Bracket)