Friday, March 17, 2017

268 - Current Affairs

1. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Answer :- ഇ.അഹമ്മദ് (2014-ൽ മലപ്പുറത്തുനിന്ന് 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം)

More Information
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവും മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റുമായ വ്യക്തി. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രി പദം വഹിച്ച മലയാളി (3650 ദിവസം) (എ.എം തോമസിന്റെ 3577 ദിവസമെന്ന റെക്കോർഡാണ് മറികടന്നത്). India's Voice at the United Nations എന്ന ഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണ് ഇദ്ദേഹം.

2. ലോകത്തിലാദ്യമായി ജൈവ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം?
Answer :- അയർലൻഡ്

3. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആദ്യമായി ശിക്ഷിക്കപ്പെട്ട വ്യക്തി ആരാണ്?
Answer :- ഹരിനാരായൺ റായ് (മുൻ ജാർഖണ്ഡ് മന്ത്രി)

4. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ?
Answer :- അരുൺ ജെയ്റ്റ്ലി

5. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവിനു വ്യത്യസ്തമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?
Answer :- അരുൺ ജെയ്റ്റ്ലി

6. 2017-ലെ ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശം ?
Answer :- 'Wetlands for Disaster Risk Reduction'

7. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറലായി (Investigation) നിയമിതനായത് ?
Answer :- പി.വി.കെ റെഡ്ഡി

8. ആഫ്രിക്കൻ യൂണിയൻറെ പുതിയ ചെയർമാൻ?
Answer :- Moussa Faki Mahmat

9. 2016 നവംബർ 9നും ഡിസംബർ 30 നും ഇടയിൽ നടന്ന വലിയ പണമിടപാടുകളെപ്പറ്റി ഇ-വെരിഫിക്കേഷൻ നടത്തുന്നതിനായി Incom Tax Department ആരംഭിച്ച പദ്ധതി?
Answer :- Operation Clean Money


10. ഇന്ത്യയിലെ ആദ്യ India Post Payments Bank ആരംഭിച്ച നഗരങ്ങൾ ഏതൊക്കെ?
Answer :- റാഞ്ചി, റായ്‌പൂർ

11. മധ്യ ഹിമാലയൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാന പദ്ധതി ആരംഭിച്ച സംഘടന?
Answer :- Bombay Natural History Society

12. റെയിൽവേ യാത്രക്കാരുടെ സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി?
Answer :- Rashtriya Rail Sanraksha Kosh


13. ലോകത്താദ്യമായി സ്ത്രീകളിൽ ട്രീമാൻ രോഗം (ശരീരത്തിൽ മരച്ചില്ലകൾ പോലെ അരിമ്പാറകൾ വളരുന്ന രോഗം) റിപ്പോർട്ട് ചെയ്ത രാജ്യം?
Answer :- ബംഗ്ലാദേശ്

14. 33 വർഷത്തിനു ശേഷം ആഫ്രിക്കൻ യൂണിയനിൽ അടുത്തിടെ വീണ്ടും അംഗത്വം നേടിയ രാജ്യം
Answer :- മൊറോക്കോ (ഇതോടെ ആഫ്രിക്കൻ യൂണിയന്റെ അംഗസംഖ്യ 55 ആയി)

15. അടുത്തിടെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമശ്രേണിയിലെ ആദ്യ കണ്ണിയെന്നു കരുതപ്പെടുന്ന സാക്കോർഹൈറ്റസ് എന്ന സൂക്ഷ്മജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം?
Answer :- ചൈന