📚📚📚....നാമം...📚📚📚
ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.
നാമങ്ങൾ നാലുവിധമാണുള്ളത്
1. ദ്രവ്യനാമം
2. ഗുണനാമം
3. ക്രിയാനാമം
4. സര്‍വ്വനാമം
1.ദ്രവ്യനാമം
ദ്രവ്യങ്ങളുടെ (വസ്തുക്കളൂടെ) പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു.
ഉദാ:- മല, കൃഷ്ണൻ, രാജു.
ദ്രവ്യനാമത്തിന്റെ പിരിവുകൾ
🔸സംഞ്ജാനാമം
ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്.
ഉദാ:- രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.
🔸സാമാന്യനാമം
ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ് സാമാന്യ നാമം.
ഉദാ:- പുഴ, നദി, മൃഗം, മനുഷ്യൻ.
🔸മേയനാമം
ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം.
ഉദാ:-വെയിൽ, മഴ, ഇരുട്ട്.
🔸സമൂഹനാമം.
ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ. 2. ഗുണനാമം നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം എന്ന് പറയുന്നത്.
ഉദാ:- വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി തുടങ്ങിയവ.
3.ക്രിയാനാമം
ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്.
ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം തുടങ്ങിയവ
4. സര്‍വ്വനാമം
സർവ്വ നാമത്തിനു പലവിഭാഗങ്ങൾ ഉണ്ട്.അവ താഴെക്കൊടുക്കുന്നു.
ഉത്തമപുരുഷസർവ്വനാമം (First Person) പറയുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദത്തെ ഉത്തമപുരുഷസർവ്വനാമം എന്നു പറയുന്നു.
ഉദാ:- ഞാൻ, നമ്മൾ, തൻ, എൻ
🔹മദ്ധ്യമപുരുഷസർവ്വനാമം (Second Person)
കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം
ഉദാ:- നീ , നിങ്ങൾ, താൻ.
🔹പ്രഥമപുരുഷസർവ്വനാമം (Third Person)
ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു. ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽപ്പെടുന്നു.
ഉദാ:- അവർ, അവൾ, അവർ