Friday, March 17, 2017

271 - മൗണ്ട്ബാറ്റൺ പ്രഭു


           *മൗണ്ട്ബാറ്റൺ പ്രഭു*

🔺ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി

🔺രണ്ടാം ലോകമഹായുദ്ധകാലത്ത് തെക്കുകിഴക്കനേഷ്യയിലെ സഖ്യസേനയുടെ പരമോന്നത മേധാവിയായിരുന്നു ഇദ്ദേഹം

🔺 *Victory Over Japan Day*  യുടെ രണ്ടാം വാർഷികമായിരുന്നു *1947 ആഗസ്റ്റ്  15*. ജപ്പാനുമേൽ  ബ്രിട്ടൻ നേടിയ  വിജയത്തിന്റെ ഓർമ്മ നിലനിർത്താനാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഗസ്റ്റ് 15 തിരഞ്ഞെടുക്കാൻ കാരണം

🔺 *1947 ൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്*പാസ്സാക്കുമ്പോൾ വൈസ്രോയിയായിരുന്നത് മൗണ്ട്ബാറ്റനാണ് .

🔺ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്ന പേരുകൾ:   * *മൗണ്ട്ബാറ്റൺ പ്ലാൻ*,
* *ഡിക്കി ബേർഡ് പ്ലാൻ*,
* *ബാൾക്കൻ പ്ലാൻ*,
* *ജൂൺ തേർഡ് പ്ലാൻ*.

🔺ഇന്ത്യയുടെ അധികാര കൈമാറ്റം സംബന്ധിച്ച നടപടികൾ *72 ദിവസം*കൊണ്ടു പൂർത്തിയാക്കിയ മൗണ്ട്ബാറ്റൺ സ്വതന്ത്ര ഇന്ത്യയുടെ പിറവിക്കു സാക്ഷിയായി .തുടർന്ന് അദ്ദേഹം *സ്വാതന്ത്രഇന്ത്യയുടെ  ആദ്യത്തെ ഗവർണർ ജനറൽ* ആയി .

🔺ഏറ്റവും കുറച്ചുകാലം വൈസ്രോയി പദം അലങ്കരിച്ച വ്യക്തി

🔺ഇന്ത്യാ - പാക് അതിർത്തി നിർണയത്തിന് ബ്രിട്ടീഷ് നിയമജ്ഞൻ *സിറിൽ റാഡ്ക്ലിഫ്‌നെ* നിയമിച്ചത് മൗണ്ട്ബാറ്റൺ ആയിരുന്നു

🔺 *"തന്റെ ഏകാംഗ അതിർത്തിസേന"*  എന്ന് മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത് മൗണ്ട്ബാറ്റൺ ആണ്

🔺മഹാത്മാഗാന്ധി അന്തരിച്ചപ്പോൾ *"ചരിത്രത്തിൽ ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനം അദ്ദേഹത്തിനും ഉണ്ടായിരിക്കും"*  എന്ന് പറഞ്ഞത് മൗണ്ട്ബാറ്റനാണ് .

🔺മൗണ്ട്ബാറ്റനെ അടുത്തറിയാൻ സഹായകമായ പുസ്തകങ്ങളാണ്  *Freedom at Midnight*,  *Moundbatten and Partition of India*  എന്നിവ .
           *ഡൊമിനിക് ലാപിയറും ലാറി കോളിൻസും*  ചേർന്നാണ് ഇവ രചിച്ചത്

🔺ഐറിഷ് റിപ്പബ്ലിക്കൻ ആർമി ആസൂത്രണം ചെയ്ത ബോംബു സ്ഫോടനത്തിൽ *1979* ൽ മൗണ്ട്ബാറ്റൺ പ്രഭു കൊല്ലപ്പെടുകയാണുണ്ടായത് .

🔸🔸🔸🔸🔸🔸🔸🔸🔸🔸