*പാല്‍*
* ഏറ്റവും സമീകൃതാഹാരമായി അറിയപ്പെടുന്നത് പാലാണ്
* ലോകമാസകലമുളള ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് പാല്‍
* ശരീരത്തിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളെല്ലാം പാലിലുണ്ട്
* പൊതുവെ പെണ്‍സസ്‌തനികളാണ് പാലുല്‍പ്പാദിപ്പിക്കുന്നത്.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലും,പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഫിന്‍ലന്റുകാരാണ്.
* ഒരു ഫിന്‍ലന്റുകാരന്‍ പ്രതിവര്‍ഷം ശരാശരി 184 ലിറ്ററോളം പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ
* ഇന്ത്യയില്‍ ഒരു വര്‍ഷം 9 കോടി ടണ്ണിലേറെ പാല്‍ ഉത്‌പ്പാദിപ്പിക്കുന്നു.
* ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാ ണ്ടാമത്തെ രാജ്യം അമേരിക്കയാണ്
* ഏറ്റവും കൂടുതല്‍ പശുവിന്‍പാല്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യം അമേരിക്ക
* പശുവിന്‍പാല്‍ ഉത്‌പാദനത്തില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനം
* ഏറ്റവും കൂടുതല്‍ ആട്ടിന്‍പാല്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്.
* ഇന്ത്യയില്‍ ഉത്‌പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനത്തോളം എരുമപ്പാലാണ്
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ എരുമകള്‍ ഉളളത് ഇന്ത്യയിലാണ്
* പിങ്ക് നിറമുളള പാല്‍ യാക്കിന്റേതാണ്.
* ഹിമാലയന്‍ പ്രദേശങ്ങളില്‍ വളര്‍ത്തുന്ന മൃഗമാണ് യാക്ക്
* പാലുല്‍പ്പാദിപ്പിക്കുകയും, കുഞ്ഞുങ്ങളെ ഊട്ടുകയും ചെയ്യുന്ന പക്ഷികളാണ് പ്രാവ്, ഫ്‌ളെമിങ്‌ഗോ എന്നിവ
* പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് ലാക്ടോസ്
* ലാക്ടോസിനെ ദഹിപ്പിക്കാനായി ശരീരം ഉത്‌പ്പാദിപ്പിക്കുന്ന എന്‍സൈമാണ് ലാക്ടേസ്
* മനുഷ്യശരീരത്തില്‍ പാല്‍ ഏറ്റവും നന്നായി ദഹിക്കുന്നത് ശൈശവാവസ്ഥയിലാണ്
* പാലൂട്ടി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ജലജീവിയാണ് തിമിംഗലം
* പശുവിന്‍ പാലില്‍ 3 മുതല്‍ 5 ശതമാനം വരെയാണ് കൊഴുപ്പും
തിമിംഗലത്തിന്റെ പാലില്‍ 25 മുതല്‍ 50 ശതമാനം വരെ കൊഴുപ്പടങ്ങിയിരിക്കുന്നു
* കരയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്നത് ആന
* ഏറ്റവും കൂടുതല്‍ പാലുളള ജീവി തിമിംഗലം
* ഒരു തിമിംഗലം പ്രതിദിനം 600 ലിറ്റര്‍ വരെ പാലുല്‍പ്പാദിപ്പിക്കും
* ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്‌പ്പാദിപ്പിച്ച പശു അമേരിക്കയിലാണുണ്ടായിരുന്നത്.
* പ്രതിദിനം 88 ലിറ്ററോളം പാലാണ് വിസ്‌കോന്‍സിന്‍ സംസ്ഥാനത്തെ ഈ പശു ഉത്‌പ്പാദിപ്പിച്ചിരുന്നത്
* പാലിന്റെ 88 ശതമാനം വരെ ജലമാണ്
*പാലിനു രുചി നല്‍കുന്നത് ലാക്ടോസാണ്
* പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീനാണ് കാസീന്‍
* കാസീനിന്റെ സാന്നിധ്യം കൊാണ് പാല്‍ വെളുത്ത നിറത്തില്‍ കാണപ്പെടുന്നത്
* കരോട്ടിന്‍ എന്ന വസ്‌തുവിന്റെ സാന്നിധ്യം കൊണ്ടാണ് പാലിന് നേരിയ മഞ്ഞനിറം
* പാലിലുളള അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നത് പാസ്‌ച്ചറൈസേഷന്‍ എന്ന പ്രക്രിയയിലൂടെയാണ്
* 72 ഡിഗ്രിസെല്‍ഷ്യസില്‍ 15 സെക്കന്റ് ചൂടാക്കിയ പാലിനെ വേഗത്തില്‍ തണുപ്പിക്കുകയാണ് പാസ്‌ച്ചറൈസേഷനില്‍ ചെയ്യുന്നത്
* ഫ്രഞ്ച് ശാസ്‌ത്രജ്ഞനായ ലൂയി പാസ്‌ച്ചറാണ് 1862 ഏപ്രിലില്‍ പാസ്‌ച്ചറൈസേഷന്‍ കുപിടിച്ചത്
* ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഹരിയാന
* ലോകത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പശു ഇനം ഹോളിസ്‌റ്റീന്‍ ആണ്
* ഹോളിസ്‌റ്റീന്‍ പശുക്കളില്‍ നിന്ന് പ്രതിവര്‍ഷം 7650 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്നു
* ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന പശു ഇനങ്ങളില്‍ രണ്ടാം സ്ഥാനം ബ്രൗണ്‍ സ്വിസിനാണ്
* ഇന്ത്യയിലെ പാലുല്‍പ്പാദനം കൂട്ടാനായി നടത്തിയ സംരംഭമാണ് ഓപ്പറേഷന്‍ ഫ്‌ളഡ്
* ഇന്ത്യയില്‍ പാലുല്‍പ്പാദനത്തിലുായ കുതിച്ചുചാട്ടം ധവളവിപ്ലവം എന്നറിയപ്പെടുന്നു
* ആട്ടിന്‍പാല്‍ മാത്രമാണ് ഗാന്ധിജി കുടിച്ചിരുന്നത്
* ലോക ക്ഷീരദിനമായി ആചരിക്കുന്നത് ജൂണ്‍ 1
* ഈജിപ്‌തിലെ ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നത്