🇮🇳ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?
✅അതുൽ സുധാകർ റാവു പാണ്ഡേ.
🇮🇳ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
✅തെംപ്ലി -മഹാരാഷ്ട്ര.
🇮🇳കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?
✅വി.എസ്സ് അച്യുതാനന്ദൻ (24-12-11
🇮🇳കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?
✅അമ്പലവയൽ(വയനാട്)
🇮🇳ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?
✅വെനീസ്.
🇮🇳ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം -------ആണ്?
✅ഒരു വ്യക്തിക്ക് ആവശ്യമായ കലോറി.
🇮🇳ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?
✅ഉത്തരമഹാസമതലം.
🇮🇳ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
✅മലേറിയ
🇮🇳മലേറിയ പരത്തുന്ന കൊതുക്?
✅അനോഫിലിസ് പെൺകൊതുക്.
🇮🇳മലേറിയയുടെ രോഗാണു?
✅പ്ലാസ്മോഡിയം.
🇮🇳മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
✅ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)
🇮🇳സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
✅അഫ്നോളജി.
🌏വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ആസിയാൻ.
🌏ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?
✅ബ്രഹ്മപുത്ര.
🌏ചുവന്ന നദി, ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?
✅ബ്രഹ്മപുത്ര.
🌏ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
✅പ്രോട്ടീൻ.
🌏പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം?
✅അമിനോ ആസിഡ്.
🌏ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?
✅ഫുക്കുവോക്ക.
🌏ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
✅സർ ആൽബർട്ട് ഹൊവാർഡ്.
🌏അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?
✅ജാതക കഥകൾ
🌏എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
✅വിഷ്വൽ എയിഡ്സ്.
🌏ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
✅ഇംഗ്ലണ്ട്.
🌏വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?
✅ദിവാനി ഘാസ്.
🌏തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത്?
✅ഈജിപ്ത്.
(2011ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു)
🌏പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?
✅കൊറിയ.
🌏സന്യാസിമാരുടെ നാട്?
✅കൊറിയ
🌏ഏഷ്യയിലെ കടുവ?
✅ദക്ഷിണകൊറിയ
🌏കനാലുകളുടെ നാട്?
✅പാക്കിസ്ഥാൻ
🌏ഏഷ്യയുടെ കവാടം?
✅ഫിലിപ്പൈൻസ്
🌏മാർബ്ബിളിൻറ്റെ നാട്?
✅ഇറ്റലി
🌏തെക്കിൻറ്റെ ബ്രിട്ടൻ ?
✅ന്യൂസിലൻറ്റ്
🌏ഇടിമിന്നലിന്റ്റെ നാട്?
✅ഭൂട്ടാൻ.
🌏നൈലിൻറ്റെ ദാനം?
✅ഈജിപ്ത്.
🌏ലോകത്തിന്റ്റെ മേല്ക്കൂര?
✅പാമീർ.
🌏ചൈനയുടെ ദുഖം?
✅ഹൊയാങ്ഹോ.
🌏വിശുദ്ധനാട്?
✅പാലസ്തീൻ.
🌏ധവളനഗരം?
✅ബൽഗ്രേഡ്.
🌏തടാകങ്ങളുടെ നാട്?
✅ഫിൻലാൻഡ്.