1. പറഞ്ഞതിനെ വീണ്ടും പറയുക - എന്ന അർഥം വരുന്ന പ്രയോഗം ?
(a) അധികപ്രസംഗം
(b) വാചാടോപം
(c) പിഷ്ടപേഷണം
(d) അക്ഷര മിടക്ക്
✅(c) പിഷ്ടപേഷണം
2. ശരിയായ പദമേത്?
(a) അനാശ്ചാദനം
(b) അനാച്ഛാദനം
(c) അനാച്ഛാധനം
(d) അനാച്ഛാതനം
✅(b) അനാച്ഛാദനം
3. ആവിർഭാവം എന്നതിന്റെ വിപരീത അർഥമുള്ള പദം ?
(a) പുരോഭാവം
(b) പ്രാദുർഭാവം
(c) സവിർഭാവം
(d) തിരോഭാവം
✅(d) തിരോഭാവം
4. പരിഷ്കരിക്കുക എന്നർഥമുള്ള ശൈലി ?
(a) ഊഴിയം നടത്തുക
(b) കണ്ണുതെളിക്കുക
(c) പൊളിച്ചെഴുതുക
(d) കന്നക്കോൽ വെക്കുക
✅(c) പൊളിച്ചെഴുതുക
5. Customs duty യുടെ മലയാളം ?
(a) സ്വത്തു നികുതി
(b) അബ്കാരിച്ചുങ്കം
(c) ചുങ്കത്തീരുവ
(d) ആചാരനികുതി
✅(c) ചുങ്കത്തീരുവ