Sunday, January 8, 2017

PSC Notes 56- ഇന്ത്യ

ഇന്ത്യയെ കുറിച്ച് പ്രധാനമായും നാം അറിഞ്ഞിരിക്കേണ്ടവ

1. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്

2.42 %

2. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്
17.5%

3. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം

7

4. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

ആന്ധ്രാ (1953)

5. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

രാജസ്ഥാൻ

6. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

ഗോവ

7. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

8. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

ലക്ഷദ്വീപ്

9. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

കച്ച്  ( ഗുജറാത്ത് )

10. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

മാഹി ( പോണ്ടിച്ചേരി )

11. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം

ജമ്മു-കാശ്മീർ

12. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം

തമിഴ്നാട്

13. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

അരുണാചൽ പ്രദേശ്

14. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം

ഗുജറാത്ത്

15. ഇന്ത്യയുടെ ജനസാന്ദ്രത

382 ച. കി.മീ

16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം

ബിഹാർ ( 1106/ ച.കി.മീ )

17. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

18. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

ന്യൂഡൽഹി (11320/ ച. കി.മീ )

20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല

മുംബൈ സിറ്റി ( മഹാരാഷ്ട്ര )

21. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല

ലേ ( ജമ്മു - കാശ്മീർ )

22. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം

ഉത്തർപ്രദേശ്

23. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം

സിക്കിം

24. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം

രണ്ടാം സ്ഥാനം

25. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം

65.4

26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം

മൽക്കജ്‌ഗിരി

27. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

ലഡാക്ക് ( ജമ്മു - കാശ്മീർ )

28. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

ചാന്ദിനി ചൗക്ക് ( ഡൽഹി )

29. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം

ലക്ഷദ്വീപ്

30. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം

ഇന്ത്യ

31. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

74.04%

32. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം

കേരളം (93.91)

33. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

ബീഹാർ (61.8 )

34. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല

അലിരാജ്പൂർ ( മധ്യപ്രദേശ് )

35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല

സെർച്ചിപ്പ് (മിസോറാം )

36. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്

80.9%

37. ഇന്ത്യയിലെ സ്‌ത്രീ സാക്ഷരതാ നിരക്ക്

64.6%

38. ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം

20.6%

39. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം

10

40. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

മധ്യപ്രദേശ്

41. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

ഹരിയാന

42. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

ഹരിയാന

43. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

മിസോറാം

44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം

ആൻഡമാൻ നിക്കോബാർ ദ്വീപ്

45. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം

ബംഗ്ലാദേശ് (4096.7 കി.മീ )

46. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം

അഫ്‌ഗാനിസ്ഥാൻ

47. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം

ചൈന

48. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം

ഭൂട്ടാൻ

49. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

ജമ്മു- കാശ്മീർ

50. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

51. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

രാജസ്ഥാൻ

52. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം

പഞ്ചാബ് (31.9% )

53. ഇന്ത്യയിൽ  പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

ചണ്ഡീഗഡ്

54. ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം

8.6%

55. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

മധ്യപ്രദേശ്

56. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

മിസോറാം

57. ഇന്ത്യയിൽ  പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

ലക്ഷദ്വീപ്

58. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

59. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

ഉത്തർപ്രദേശ്

60. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം

ചിൽക്ക ( ഒഡീഷ)

61. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

കൊല്ലേരു തടാകം ( ആന്ധ്രാപ്രദേശ് )
വൂളാർ തടാകം  ( കാശ്മീർ ) എന്നും പറയപ്പെടുന്നു

62. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

ഹിരാക്കുഡ് ( ഒഡീഷ )

63. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

തെഹ് രി ( ഉത്തരാഖണ്ഡ് )

64. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി

താർ മരുഭൂമി

65. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )

66. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി

ശരാവതി

67. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര

ആരവല്ലി

68. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി

ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )

69. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

കാഞ്ചൻ ജംഗ ( സിക്കിം )

70. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

ഗംഗാ നദി

71. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

സിന്ധു നദി

72. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.

ഗോദാവരി നദി

73. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.

ബ്ര ഹ്മപുത്ര

74. ഇന്ത്യൻ പ്രാദേശിക സമയരേഖ

82.5° കിഴക്കൻ രേഖാംശം

75. ഇന്ത്യൻ പ്രാദേശിക സമായരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.

അലഹബാദ് ( ഉത്തർപ്രദേശ് )

76. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന  ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.

മിസ്‌പൂർ (അലഹബാദ് )

77. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

8

78. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.

ഉത്തരായന രേഖ ( 231/2° N )

79. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

9

79. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.

ഗുജറാത്ത്

80. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.

ഗോവ

81. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

ഉഷ്ണമേഖലാ മൺസൂൺ

82. ഇന്ത്യയിലെ പ്രധാന മണ്ണിനം

എക്കൽ മണ്ണ്

83. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.

22

84. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.

6

85. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.

9

86. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം.

17