കറന്റ് അഫയേഴ്സ്
☘ സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജന സൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി
ആർദ്രം മിഷൻ
☘കേരള സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസഡർ
മോഹൻലാൽ
☘ സർക്കാർ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ
എറൈസിങ് കേരള
☘ ഭിന്ന ലിംഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ ആദ്യമായി പ്രത്യേക സമിതി നിലവിൽ വന്ന സ്ഥലം
കോഴിക്കോട്
☘ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശ ഭരണ സ്ഥാപനം
ആലപ്പുഴ നഗരസഭ
☘ കേരള ഹൈക്കോടതിയുടെ 32-ാമത്തെ ചീഫ് ജസ്റ്റിസ്
മോഹൻ എം. ശാന്തന ഗൗഡർ
☘ മാലിന്യ നിർമ്മാർജ്ജനത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജൈവകൃഷി വ്യാപനത്തിനും പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി
ഹരിത കേരളം
☘ സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ച സ്ഥലം
പറശ്ശിനിക്കടവ് (കണ്ണൂർ)
☘ ദക്ഷിണേന്ത്യയിൽ ആദ്യമായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
☘ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ യൂത്ത് അംബാസഡറായി നിയമിതനായ ചലച്ചിത്ര താരം
നിവിൻ പോളി
☘ 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്
കെ.ജി.ജോർജ്
☘ പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
ഗ്രീൻ കാർപെറ്റ്
☘ സമ്പൂർണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലോട്ടറി
നിർമൽ
☘ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് തുടക്കം കുറിച്ച നഗരം
കൊച്ചി
☘ കേരള ടൂറിസത്തിന്റെ സ്പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തിന് വേദിയാകുന്ന നഗരം
കൊച്ചി