ഫെബ്രുവരി 13
ചരിത്രസംഭവങ്ങൾ
1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
1880 – തോമസ് ആൽവാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
1960 – ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
1996 – നേപ്പളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽവഡോറിൽ സംഭവിച്ചു.
-----------------========-------------
ജനനം
1879 – സരോജിനി നായിഡു, ഇന്ത്യയുടെ വാനമ്പാടി
------------------======----------------
മരണം
1883 – റിച്ചാർഡ് വാഗ്നർ, ജർമൻ ഓപ്പറ സംഗീത സംവിധായകൻ
2016 – ഒ.എൻ.വി. കുറുപ്പ്, മലയാളകവി