*Day in History*
ഫെബ്രുവരി 23
*February 23*
ചരിത്രസംഭവങ്ങൾ
🔺1455 - ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.
🔺1660 - ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി.
🔺1847 - മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.
🔺1903 - ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.
🔺1904 - പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന് അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
🔺1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.
🔺1918 - കൈസറുടെ ജർമ്മൻ സേനക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
🔺1919 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.
🔺1934 - ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.
🔺1941 - ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.
🔺1947 - ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.
🔺1955 - ദക്ഷിണപൂർവേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ (സീറ്റോ) ആദ്യ സമ്മേളനം.
🔺1958 - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.
🔺1966 - സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.
🔺1975 - ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
🔺1991 - തായ്‌ലന്റിൽ ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോംപോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻഹവാനിനെ അധികാരഭ്രഷ്ടനഅക്കി.
🔺1997 - റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.
🔺1998 - എല്ലാ ജൂതന്മാർക്കും കുരിശുയുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്തുന്നതിന് ഒസാമ ബിൻ ലാദൻ ഒരു ഫത്വ പുറപ്പെടുവിച്ചു.