Thursday, February 2, 2017

115 - മൈക്രോ നോട്ടുകൾ

1. അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി അധികാരമേറ്റത്?
Answer :- ഡൊണാൾഡ് ജെ.ട്രംപ്

ഡൊണാൾഡ് ജെ.ട്രംപ്
അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായമേറിയ വ്യക്തി (70 വയസ്സ് 220 ദിവസം പ്രായം), അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും സമ്പന്നനായ വ്യക്തി, രാഷ്ട്രീയാധികാര - സൈനികസേവന പരിചയമില്ലാതെ അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ വ്യക്തി, മൂന്നു തവണ വിവാഹിതനായ ആദ്യ അമേരിക്കൻ പ്രസിഡന്റ്, ഹസ്തദാനം ചെയ്യാൻ ഭയമുള്ള (ജേമോഫോബിയ) അമേരിക്കൻ പ്രസിഡന്റ്  എന്നീ വിശേഷണങ്ങൾ ഇദേഹത്തിന് സ്വന്തം.

2. അമേരിക്കയുടെ 48 ാമത്തെ വൈസ് പ്രസിഡന്റായി അധികാരമേറ്റത് ?
Answer :- മൈക്ക് ആർ.പെൻസ്

3. പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്ത യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Answer :- ജോൺ ജി.റോബർട്സ്

4. ഡൊണാൾഡ് ട്രംപിന്റെ ആത്മകഥ ഏതാണ്?
Answer :-  The Art of the Deal

5. ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിച്ച ഇന്ത്യൻ വംശജൻ ആരാണ്?
Answer :- രവി ജഖോട്ടിയ (സത്യപ്രതിജ്ഞാ ചടങ്ങിൽ നൃത്തമവതരിപ്പിച്ച സംഘത്തിൽ അംഗമായ മലയാളി - സുധീഷ് ബി.നായർ)

6. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിഥിയാകുന്ന ആദ്യ വിദേശ രാഷ്ട്രത്തലവൻ?
Answer :-  തെരേസ മേ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

7. അടുത്തിടെ റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ വാർത്ത പ്രസിദ്ധീകരിച്ച പത്രം?
Answer :-  സതേൺ മെട്രോപോളിസ് ഡെയ്‌ലി (ചൈന) (സ്പ്രിങ് ഫെസ്‌റ്റിവലിനെക്കുറിച്ച് ഷിയോ നാൻ (Xiao Nan) എന്ന റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ 300 വാക്കുകളുള്ള വാർത്തയാണ് പ്രസിദ്ധീകരിച്ചത്)

8. എ.ടി.എം സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ യുദ്ധക്കപ്പൽ ഏതാണ്?
Answer :- ഐ.എൻ.എസ് വിക്രമാദിത്യ (എസ്‌.ബി.ഐ യുടെ സഹകരണത്തോടെ ഉപഗ്രഹ നിയന്ത്രിത എ.ടി.എം സംവിധാനമാണ്‌ സ്ഥാപിക്കുന്നത്‌)