Tuesday, February 14, 2017

150 - Current Affairs - Kerala

2016ലെ കറന്റ് അഫയേഴ്സ് ഒറ്റനോട്ടത്തിൽ (2016 October വരെ).
━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲KERALA
──────────
☀ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം:
കേരളം.

☀2016ലെ നാലാം സംസ്ഥാനഭരണപരിഷ്കാര കമ്മീഷൻ.
ചെയർമാൻ: V.S.അച്യുതാനന്ദൻ (ക്യാബിനറ്റ് റാങ്ക്).
അംഗങ്ങൾ: C.P.നായർ,നീലാഗംഗാധരൻ (ചീഫ് സെക്രട്ടറി റാങ്ക്).
ലക്ഷ്യം:ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക.

☀ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല: കണ്ണൂർ.

☀കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്: കണ്ണൂർ സെൻ.ജയിൽ.

☀ദൈവദശകം സ്റ്റാമ്പ് :
ശ്രീനാരായണഗുരു രചിച്ച ദൈവദശകം നൂറ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യുന്നതിന്റെ ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്.

☀കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ചേർന്നവരെ കണ്ടെത്താൻ ചുമതലപ്പെട്ട ചാരസംഘടന:
RAW.

☀കേരളചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്:
2016 April 26ന് മലമ്പുഴയിൽ, 41.9 C.

☀സഹകരണമേഖലയിലെ ആദ്യ സൈബർ പാർക്ക്: കോഴിക്കോട് (ഉദ്ഘാടനം, രാഷ്ട്രപതി).

☀കേരളത്തിലെ ആദ്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 2016ൽ സ്ഥാപിതമായത് :
തെക്കുംതല (കോട്ടയം)

☀ഭാരത് ധർമ്മ ജനസേന (BDJS) എന്ന പുതിയ പാർട്ടി രൂപീകരിച്ചതാര്?
:വെള്ളാപ്പള്ളി നടേശൻ.

☀കൊല്ലത്ത് R.ശങ്കർ പ്രതിമ അനാഛാദനം ചെയ്തതാര്?
:നരേന്ദ്ര മോദി.

☀ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത് :വാഴത്തോപ്പ് (ഇടുക്കി).

☀കൊച്ചി മെട്രോയുടെ നിറം:
ടർക്വയിസ് (നീല+പച്ച).