🔴ബയോളജി മുൻവർഷ ചോദ്യങ്ങൾ ഉത്തരങ്ങൾ🔴
🎋LD ക്ലാർക്ക് 2014 തിരുവനന്തപുരം🎋
1⃣പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?
✅വിറ്റാമിൻ E
✔ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം
✔മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
✔ഒരു നീരോക്സീകാരി കൂടിയായ ജീവകം
✔ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
✔ആന്റിസ്റ്ററിലിറ്റി വൈറ്റമിൻ
✔ബ്യൂട്ടി വൈറ്റമിൻ
✔വൈറ്റമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്
വന്ധ്യത
2⃣കാനിസ് ഫെമിലിയാരിസ് ഏതു ജീവിയുടെ ശാസ്ത്രീയ നാമമാണ്?
✅നായ
✔നായയെ കുറിച്ചുള്ള
പഠനമാണ് സൈനോളജി
✔ഏറ്റവും ചെറിയ ഇനം നായ-ചിഹു വഹുവ
✔മണം പിടിക്കുവാൻ ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(sniffer dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്, ജർമ്മൻ ഷെപ്പേർഡ്,ലാബ്രെഡ്ഡ്ർ,റിട്രീവർ,ഗോൾഡൻ റിട്രീവർ
✔വേട്ടയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(ambush dogs)-ബീഗിൾ, ബ്ലഡ് ഹൗണ്ട്,ബോക്സർ,ഡോബർ മാൻ, പിൻഷെർ,ജർമ്മൻ ഷെപ്പേർഡ്,ജയന്റ് ഷ്നോസർ,രോട്ട് വീലർ
✔വിവിധ ഇനം നായ്ക്കൾ-രാജപാളയം,ചിപ്പി പറായ്,കൊമ്പയ്,കന്നി,റോട്ട് വീലർ,ലബ്രെഡ്ഡ്ർ റിട്രീവർ,പോമാറെനിയൻ,ജർമ്മൻ ഷെപ്പേർഡ്,റാംപൂർ ഹൗണ്ട്
3⃣കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ
സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്?
✅പാർക്കിന്സൺ രോഗം
✔ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്കു നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് പാർക്കിൻസൺസ് രോഗം
✔ലോക പാർക്കിൻസൺസ് ദിനം-ഏപ്രിൽ 11
🎋LD ക്ലാർക്ക് 2014 കൊല്ലം🎋
1⃣സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
✅ജെ.സി.ബോസ്
✔ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്-കൊൽക്കത്ത
✔ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
✔പലാതക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത്
✔ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന്
✔സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
2⃣അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം?
✅ജീവകം C
✔കൃത്രിമമായി നിർമിച്ച ആദ്യ ജീവകം
✔ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം
✔ഓറേഞ്ച്,നെല്ലിക്ക,നാരങ്ങാ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം
✔മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം
✔മുറിവ് ഉണങ്ങാൻ കാലതമാസമെടുക്കുന്നത് ജീവകം C യുടെ അഭാവം മൂലമാണ്
✔
ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം
✔രോഗപ്രതിരോധശക്തിക്കു ആവശ്യമായ ജീവകം
✔മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം C യുടെ അഭാവമാണ്
✔ജീവകംC യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമാണ്-സ്‌കർവി
✔ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
✔ഫ്രഷ് ഫുഡ് വൈറ്റമിൻ
3⃣ചുവന്ന ചീരയ്ക്കു ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം?
✅സന്തോഫിൽ
✔ഇലകൾ,പൂക്കൾ,ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം.
4⃣ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?
(a)ഡിഫ്തീരിയ (b)ടൈഫോയ്ട്
(c)ന്യൂമോണിയ
(d)ചിക്കൻ പോക്സ്
✅ചിക്കൻ പോക്സ്
🎋LD ക്ലാർക്ക് 2014പത്തനം തിട്ട🎋
1⃣അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?
✅അഡ്രിനാലിൻ
✔അഡിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ
✔ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കപെടുന്ന ഹോർമോൺ
2⃣ഡെങ്കിപനി പരത്തുന്ന കൊതുക്?
✅
ഈഡിസ് ഈജിപ്റ്റി
✔ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് ഡെങ്കി പനി ആണ്.
🎋LD ക്ലാർക്ക് 2014 ആലപ്പുഴ🎋
1⃣താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്.
(a)ന്യൂമോണിയ
(b)മന്ത്
(c)ഡിഫ്തീരിയ
(d)ഹെപ്പറ്ററ്റിസ്
✅ഹെപ്പറ്ററ്റിസ്
2⃣മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅കടൽ മൽസ്യ കൃഷി
3⃣വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
(a)പെല്ലഗ്ര
(b)ബെറി ബെറി
(c)സ്കർവി
(d)അനീമിയ
✅ബെറി ബെറി
✔തവിടിൽ ധാരാളമായി അട്‌ങ്ങിയിരിക്കുന്ന ജീവകമാണ് ജീവകം B1
✔വൈറ്റമിൻ B1ന്റെ രാസനാമമാണ് തയാമിൻ
4⃣തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
✅ഓക്സലിക് ആസിഡ്
✔നേന്ത്ര പഴം,ചുവന്നുള്ളി,ചോക്ലേറ്റ് ഇവയിലും ഓക്സാലിക് ആസിഡ് ആണ്.
5⃣ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്?
✅ക്ഷയം
✔DOTS-ന്റെ പൂർണ രൂപം-
Directly Observed Treatment Short Course
✔ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
✔ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
✔ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
✔ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
✔ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
✔ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
✔ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
✔ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്
✔വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
✔കോക് ഡിസീസ് എന്നറിയപ്പെടുന്നത്.
6⃣മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
✅ഫീമർ
✔തുടയിലെ അസ്ഥി ആണ് ഫീമർ
🎋LD ക്ലാർക്ക് 2014 കോട്ടയം🎋
1⃣ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്?
(a)അടിനിൻ
(b)തൈമിൻ
(c)ഗവനിൻ
(d)യുറസിൽ
✅യുറസിൽ
2⃣ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏതു?
✅ജനെറ്റിക് എന്ജിനീറിഗ്
🎋LD ക്ലാർക്ക് 2014 ഇടുക്കി🎋
1⃣മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമെന്ത്?
✅യൂറോക്രോം
2⃣ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?
✅5 ലിറ്റർ
3⃣കാർഷിക മേഖലയിലെ നീല വിപ്ലവം ഏതു ഉൽപ്പന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്?
✅മീൻ
🎋LD ക്ലാർക്ക് 2014 എറണാകുളം🎋
1⃣2013ലെ വൈദ്യ ശാസ്ത്ര നൊബേലിന് അര്ഹമായത് എന്തിന്റെ കണ്ടുപിടുത്തമാണ്?
✅കോശങ്ങളിലെ കാർഗോ സംവിധാനം.
2⃣താഴെ പറയുന്നവയിൽ ആന്റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു?
(a)ക്ലോറോ ഫിനിക്കോൾ
(b)ആംപിസിലിൻ
(c)പാരാസെറ്റമോൾ
(d)നൊവാൾജിൻ
✅പാരാസെറ്റമോൾ
3⃣ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യമേത്?
✅യ്യൂകാലിപ്റ്റസ്
4⃣താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു?
(a)സുനന്ദിനി
(b)വെച്ചൂർ പശു
(c)കാസർഗോഡ് ഡ്വാർഫ്5⃣
(d)സിന്ധി പശു
✅സുനന്ദിനി
5⃣ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ബോവൈൻ സ്പോഞ്ചി ഫോം എൻസഫോപതി?
✅ഭ്രാന്തി പശു രോഗം
6⃣ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ രൂപം?
✅ബേസിലസ് തുറിൻജിയൻസിസ്
🎋LD ക്ലാർക്ക് 2014 തൃശൂർ🎋
1⃣എലി പനിയ്ക്കു കാരണമായ സൂക്ഷ്മ ജീവി?
✅ബാക്ടീരിയ
🎋LD ക്ലാർക്ക് 2014 പാലക്കാട്🎋
1⃣ശ്വസന വാതകങ്ങളുടെ സംവഹനത്തിനു സഹായിക്കുന്ന രക്തത്തിലെ ഘടകം ഏതു?
✅ചുവന്ന രക്താണുക്കൾ
🎋LD ക്ലാർക്ക് 2014 മലപ്പുറം🎋
1⃣മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു?
✅ഹ്യൂമണ് ഇമ്മ്യൂണോ വൈറസ്
2⃣ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏതു?
✅ഹരീത സസ്യങ്ങൾ
🎋LD ക്ലാർക്ക് 2014 കോഴിക്കോട്🎋
1⃣ഹെപ്പറ്ററ്റിസ് ബി പകരുന്നത്?
✅രക്തത്തിലൂടെയും ശരീര ദ്രവ്യങ്ങളിലൂടെയും
2⃣ഉറക്കത്തെകുറിച്ച് പഠിക്കുന്ന ശാസ്‌ത്ര ശാഖാ?
✅ഹൈപ്പ്നോളജി
🎋LD ക്ലാർക്ക് 2014 വയനാട്🎋
1⃣
പ്രകാശത്തിനനുസരിച്ചു സസ്യങ്ങളെ പ്രതികരണങ്ങൾക്കു സജ്ജമാകുന്ന വർണ്ണക പ്രോടീൻ?
✅ഫൈറ്റോക്രോം
🎋LD ക്ലാർക്ക് 2014 കണ്ണൂർ🎋
1⃣പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
✅ഓഡന്റോളജി
2⃣സിലവർ ഫിഷ് ഏതു വിഭാഗത്തിൽ പെടുന്നു?
✅ഷടപദം
1⃣പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅മൽസ്യ കൃഷി
2⃣എ,ബി,ഒ രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രഞ്ൻ?
✅കാൾ ലാൻഡ് സ്റ്റൈനെർ