🚹BIOLOGY
👀കാഴ്ചവൈകല്യങ്ങൾ👀
──────────────────
◾ "വ്യക്തമായ കാഴ്ചയ്ക്ക് വേണ്ട അകലം:25cm"
☑ദീർഘദൃഷ്ടി (Hypermetropia)
▶അകലെയുള്ളവയെ മാത്രം കാണാം.അടുത്തുള്ളവയെ കാണാൻ സാധ്യമല്ല.
▶നേത്രഗോളത്തിന്റെ നീളം കുറയുന്നു.
▶ലെൻസിന്റെ പവർ കുറയുന്നു.
▶പ്രതിബിംബം റെറ്റിനയ്ക്ക് പിന്നിൽ പതിക്കുന്നു.
▶പരിഹാരം: കോൺവെക്സ് ലെൻസ്.(മറ്റ് പേരുകൾ:സംവ്രജനം,ഉത്തലം)
☑ഹ്രസ്വദൃഷ്ടി (Mayopia)
▶അടുത്തുള്ളവയെ മാത്രം കാണാം.
▶അകലെയുളളവയെ കാണാൻ സാധ്യമല്ല.
▶നേത്രഗോളത്തിന്റെ നീളം കൂടുന്നു.
▶ലെൻസിന്റെ പവർ കൂടുന്നു.
▶പ്രതിബിംബം റെറ്റിനയ്ക്ക് മുൻപിൽ പതിക്കുന്നു.
▶പരിഹാരം: കോൺകേവ് ലെൻസ്.(മറ്റ പേരുകൾ: വിവ്രജനം, അവതലം)
☑വിഷമദൃഷ്ടി(Astigmatism)
▶വികലമായ പ്രതിബിംബം രൂപം കൊള്ളുന്നു.
▶കോർണിയയുടെ or ലെൻസിന്റെ വക്രത കുറവാണ് കാരണം.
▶പരിഹാരം: സിലിണ്ഡ്രികൽ ലെൻസ്.
☑വെള്ളെഴുത്ത് (പ്രസ്ബയോപിയ)
▶പ്രായമായവരിൽ കണ്ണിലെ ലെൻസിന്റെ ഇലാസ്തികത കുറയുന്ന അവസ്ഥ.
▶പരിഹാരം: ബൈഫോകൽ ലെൻസ്.
☑തിമിരം (കാറ്ററാക്റ്റ്)
▶പ്രായമായവരിൽ ലെൻസിന്റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ.
▶പരിഹാരം: ശസ്ത്രക്രിയയിലൂടെ കൃത്രിമ ലെൻസ് വച്ച് പിടിപ്പികുന്നു.
☑വർണ്ണാന്ധത (ഡാൾട്ടനിസം)
▶പ്രാഥമിക നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
☑ഗ്ലോകോമ.
▶നേത്രഗോളത്തിലെ മർദ്ദം വർദ്ധികുന്ന അവസ്ഥ.
☑കോങ്കണ്ണ്
▶നേത്രഗോളപേശികളുടെ ചലനം സാധ്യമാകാതെയുള്ള അവസ്ഥ.
☑ചെങ്കണ്ണ്
▶നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ.
☑സീറോഫ്താൽമിയ
▶കൃഷ്ണമണി ഈർപരഹിതവും, അതാര്യവുമാകുന്ന അവസ്ഥ.