Wednesday, February 8, 2017

132 - മലയാളം

1. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
-സംക്ഷേപ വേദാര്‍ത്ഥം(1772)

2. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

3. മലയാളത്തിലെ ആദ്യ നിഘണ്ടു?
-ഡിക്ഷ്ണേറിയം മലബാറിക്കം(1746)

4. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
-വിദ്യാവിലാസിനി(1881)

5. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള)

6. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
-കവന കൌമുദി

7. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

9. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

10. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
-വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)

11. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

12. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)

13. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

14. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

15. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
-മാര്‍ത്താണ്ഡവര്‍മ്മ

16. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
-കേരളനിര്‍ണ്ണയം (വരരുചി)

17. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

18. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?
-കുട്ടിക്കൃഷ്ണമാരാര്‍

19. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
-അവകാശികള്‍(വിലാസിനി)

20. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
-ഉണ്ണായി വാര്യര