PSC പരീക്ഷകളില്‍ വളരെ പ്രാധാനൃമുള്ളവയാണ് വര്‍ഷങ്ങള്‍. ചില വര്ഷങ്ങള് തിരിച്ചിട്ടാല് മറ്റൊരു ചോദൃത്തിന് ഉത്തരമാകും. പുതിയ കൂട്ടുകാരെ ഉദ്ദൃേശിച്ചാണ് ഈ പോസ്റ്റ്. അറിയാവുന്നവര്‍ ഓര്‍മ്മ പുതുക്കിക്കോളൂ.......
1924 ----- വൈക്കം സത്യാഗ്രഹം (കൂട്ടുകാരെ 24 മറിച്ചിട്ടോളു 42 ആകും അല്ലെ)
1942 ----- ക്വിറ്റ് ഇന്ത്യാ സമരം (ശ്രദ്ധിക്കൂ 1924 - 1942)
1912 ----- ടൈറ്റാനിക് ദുരന്തം (മറിച്ചിട്ടാലോ 1921അല്ലെ)
1921 ----- വാഗണ് ട്രാജഡി (ശ്രദ്ധിക്കൂ 1912 - 1921)
1957 ----- ലോകത്തിലെ ആദ്യത്തെ ബഹിരാകാശ പേടകം സ്ഫുട്നിക് വിക്ഷേപിച്ചു (മറിച്ചിട്ടാലോ 1975)
1975 ----- ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആര്യഭട്ട വിക്ഷേപിച്ചു (ശ്രദ്ധിക്കൂ 1957 - 1975)
1914 ----- ഒന്നാം ലോക മഹായുദ്ധം (മറിച്ചിട്ടാലോ 1941)
1941 ------രണ്ടാം ലോക മഹായുദ്ധത്തില് ജപ്പാന് പേള് ഹാര്ബര് ആക്രമിച്ചു (ശ്രദ്ധിക്കൂ 1914 - 1941)
ഇനി 100 വര്ഷം വ്യത്യാസമുള്ള ചില വര്‍ഷങ്ങള്‍ പഠിച്ചാലോ....
1885 ----- ഇന്ത്യന് നാഷണല്കോണ്ഗ്രസ് രൂപീകരിച്ചു
1985 ----- സാര്ക്ക് (SAARC) രൂപീകരിച്ചു
1892 ----- സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ചു
1992 ----- ദലൈലാമ കേരളം സന്ദര്ശിച്ചു
1856 ----- ശ്രീനാരായണ ഗുരു ജനിച്ചു
1956 ----- കേരളം രൂപീകരിച്ചു, കേരള ഹൈക്കോടതി ആരംഭിച്ചു,
ഇന്ത്യയില് ഭാഷാടിസ്ഥാനത്തില് 14 സംസ്ഥാനങ്ങള് നിലവില് വന്നു, സൂയസ് കനാല്‍ ദേശസാല്ക്കരിച്ചു
1861 ----- കേരളത്തിലെ ആദ്യത്തെ റെയില് വെ പാത (ബേപ്പൂര് - തിരൂര്)
1961 ----- പോര്ട്ടുഗീസുകാരില് നിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്തു