❓നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?
*തിരുവനന്തപുരം*
❓അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?
*സി.ബാലകൃഷ്ണൻ*
❓സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
*പർവ്വതാരോഹണം*
❓മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനത്തിലും കൂടുതൽ ഉള്ള ജില്ല ?
*മലപ്പുറം*
❓കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ?
*കെ.എ.ദാമോദര മേനോൻ*
❓കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര്?
*കേരള മീഡിയ അക്കാദമി*
❓കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി?
*കെ.രാധാകൃഷ്ണൻ*
❓തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി കാണിച്ചത് ആരാണ്?
*ഡോ.സലിം അലി*
❓കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി?
*കെ.കരുണാകരൻ*
❓കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി ആരാണ്?
*ശ്രീ നാരായണ ഗുരു