Thursday, April 20, 2017

322- ഗണിതം ലളിതം

🔢 *_ഗണിതം ലളിതം_* 🔢

*ചോദ്യം:* _ട്രെയിൻ എപ്പോൾ വരും എന്ന ചോദ്യത്തിന് സ്റ്റേഷനിൽ നിന്ന് കിട്ടിയ മറുപടി_ *"പിന്നിട്ട സമയത്തിന്റെ 1/7 ഉം ശേഷിക്കുന്ന സമയവും തുല്യം.."* _എങ്കിൽ ട്രെയിൻ എപ്പോൾ വരും?_

👉🏻 ഇത്തരം ചോദ്യങ്ങൾ ആണ് പല പരീക്ഷകളിലും റാങ്ക് നിർണയിക്കുന്നത്.

👉🏻ശ്രദ്ധിക്കുക ഇത്തരം ഒരു ചോദ്യം വന്നാൽ താഴെ പറയുന്ന സമവാക്യം ഓർത്തുവച്ചാൽ വളരെ എളുപ്പത്തിൽ ഉത്തരം കാണാം

👉🏻 *സമവാക്യം: 24×ഛേദം/ഛേദം+അംശം*

👉🏻 *ലഭിക്കുന്ന സംഖ്യ 12 നു മുകളിൽ ആയാൽ pm.. 12ൽ താഴെ ആയാൽ am..*

👉🏻 *_ഇവിടെ തന്ന ചോദ്യത്തിൽ അംശം 1ഉം ഛേദം 7ഉം (1/7) ആണ്._*

👉🏻 _സമവാക്യത്തിൽ ഇത് ചേർത്ത കൊടുക്കുന്നു_

👉🏻 *24×7/7+1*
    *=24×7/8*
    *=21*

👉🏻 _*ഇവിടെ ഉത്തരം 12 നു മുകളിൽ ആണ്. സൊ ഉത്തരം= 21-12=9pm*_