1 സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?
Ans : 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 )
2 സർവ്വ രാജ്യ സഘ്യം (League of Nations ) എന്ന ആശയം മുന്നോട്ട് വച്ചത്?
Ans : വുഡ്രോ വിൽസൺ
3 ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?
Ans : സർവ്വരാജ്യ സഘ്യം (League of Nations )
4 സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?
Ans : വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )
5 സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ?
Ans : സർ.ജയിംസ് എറിക് ഡ്രമ്മണ്ട്
6 രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ സെക്രട്ടറി ജനറൽ?
Ans : സീൻ ലെസ്റ്റർ -അയർലാന്‍റ്
7 ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?
Ans : 1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാഷകൾ : 6; പ്രധാന ഘടകങ്ങൾ : 5 )
8 ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?
Ans : യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ
9 യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?
Ans : ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്
10 ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?
Ans : അറ്റ്ലാന്റിക് ചാർട്ടർ - 1941
11 അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ?
Ans : ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് (യു.എസ്. പ്രസിഡന്‍റ് ) & വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി )
12 മോസ്കോ കോൺഫറൻസ് നടന്ന വർഷം?
Ans : 1943 ഒക്ടോബർ-നവംബർ
13 Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?
Ans : ജനീവ
14 യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്?
Ans : വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
15 UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്?
Ans : സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാംഗമായി കണക്കാക്കുന്നു)
16 UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?
Ans : UN ചാർട്ടർ
17 UN ചാർട്ടറിന്‍റെ മുഖ്യ ശില്പി?
Ans : ഫീൽഡ് മാർഷൽ സ്മട്ട്സ്
18 യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?
Ans : തായ്വാൻ
19 യു.എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം?
Ans : വത്തിക്കാൻ
20 യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?
Ans : തായ് വാൻ -1971