Thursday, April 6, 2017

304- പദ്ധതി

1. ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -
✅ ശ്രുതി തരംഗം
2. അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സ്നേഹ സ്പർശം
3. 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി:
✅ വയോമിത്രം
4.അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -
✅ സനാഥ ബാല്യം
5.വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി -
✅ മംഗല്യ
6. കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് -
✅ തൻ്റേടം (കോഴിക്കോട്)
സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം
7. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി -
✅ താലോലം
8. കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി -
✅ ഉഷസ്
9. മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി -
✅ ചിസ് പ്ലസ്
10. അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി -
✅ ശരണ്യ
11. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി -
✅ ആശ്രയ
12. AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി -
✅ ആയുർദളം
13. സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി -
✅ ബാലമുകുളം
14. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി -
✅സീതാലയം
15. കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി -
✅യെസ് കേരള