Thursday, February 23, 2017

180 - Mathematics

1.  ഒരു കസേര 135 നു വിറ്റപ്പോൾ 10% നഷ്ടമുണ്ടായി.  10% ലാഭം കിട്ടണമെങ്കിൽ കസേര എത്ര രൂപയ്ക്ക് വിൽക്കണം
A.  175
B.  165✔
C.  170
D.  160

2.  39 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ശശി സോമനെക്കാൾ 7 റാങ്ക് മുന്നിലാണ്. സോമന്റെ റാങ്ക് പിന്നിൽ നിന്നും 17 ആണെങ്കിൽ ശശിയുടെ റാങ്ക് മുന്നിൽ നിന്നും എത്ര
A.  16✔
B.  14
C.  15
D.  17

3.  ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. പുതിയ 10 കുട്ടികൾ കൂടിയപ്പോൾ ശരാശരി 0. 2 കൂടി. എങ്കിൽ പുതുതായി ചേർത്ത 10 കുട്ടികളുടെ ശരാശരി വയസ്സ് etra
A. 10. 5
B.  11✔
C.  11. 5
D.  11. 75

4. 16. 4m നീളമുള്ള ഒരു തുണിയിൽ നിന്നും 4. 1m നീളമുള്ള എത്ര കഷ്ണങ്ങൾ മുറിക്കാം
A. 1
B. 2
C. 3
D. 4✔

5.  SHARP=58034, PUSH=4658 എങ്കിൽ RUSH= ?
A. 3568
B. 3658✔
C. 3685
D. 3583

6. A യും B യും ഒരിടത്തുനിന്നും വിപരീത ദിശകളിലേക്കു യഥാക്രമം മണിക്കൂറിൽ 50Km, 40Km വേഗത്തിൽ സഞ്ചരിക്കുന്നു. 2 മണിക്കൂറിനു ശേഷം അവർ തമ്മിലുള്ള dooram
A. 270
B. 360
C. 450
D. 180✔

7. 20cm നീളവും 10cm വീതിയുമുള്ള ചതുരാകൃതിയിലുള്ള ഒരു കടലാസിന്റെ നാല് മൂലകളിൽ നിന്നും വശത്തിന്റെ നീളം 2cm ഉള്ള സമചതുരകഷ്ണങ്ങൾ മുറിച്ചു നീക്കുന്നു. ശേഷിച്ച ഭാഗത്തിന്റെ ചുറ്റളവ്
A. 52
B. 60✔
C. 48
D. 62

8. ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാൽഭാഗവും ഒന്നും ചേർന്നാൽ 100. സംഖ്യയേത്
A. 32
B. 24
C. 36✔
D. 34

9. താഴെ തന്നിട്ടുള്ള ജോഡികളിൽ 11:242 എന്ന ജോഡിയുമായി സാമ്യമുള്ളത്
A. 13:338
B. 15:540
C. 12:284
D. 10:220✔

10. ശ്രേണീ പൂർത്തിയാക്കുക 3, 4, 8, 17, 33……
A. 39
B. 48
C. 58✔
D. 38

11. 50നും 100നും ഇടയിലുള്ള അവിഭാജ്യസംഖ്യകളുടെ എണ്ണം
A. 8
B. 10✔
C. 12
D. 15

12. ഒരു പരീക്ഷയിൽ ആകെയുള്ള കുട്ടികളിൽ 35% പേര് ഹിന്ദിക്കും 45%പേര്  ഇംഗ്ലീഷിനും 20% പേര് രണ്ടിലും തോറ്റു. രണ്ടു വിഷയത്തിലും ജയിച്ചവർ എത്ര ശതമാനം
A. 45
B. 30
C. 35
D. 40✔

13. ഒറ്റയാനെ തിരഞ്ഞെടുക്കുക
A. വൃത്തസ്തൂപിക
B. വൃത്തം ✔
C. വൃത്തസ്തംഭം
D. ഗോളം

14. 5000 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും
A. 4
B. 3✔
C. 2
D. 1

15. ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ട് തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടുപോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവന്നു
A. 13
B. 14✔
C. 16
D. 17

16. ഒരു ക്ലോക്കിൽ സമയം 2 മണി, എങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണിന്റെ അളവ്
A. 30
B. 40
C. 60✔
D. 80

17. 2016 ജനുവരി 1-ആം തീയതി തിങ്കളാഴ്ച ആണെങ്കിൽ മാർച്ച് 5-ആം തീയതി ഏതു ദിവസമാണ്
A. തിങ്കൾ
B. ചൊവ്വ ✔
C. ബുധൻ
D. വ്യാഴം

18. ഒരു ത്രികോണത്തിന്റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവെത്ര
A. 30 cm✔
B. 15 cm
C. 40 cm
D. 50 cm

19. ഒരാൾ 8km പടിഞ്ഞാറോട്ടു നടക്കുന്നു പിന്നെ വലത്തോട്ട് തിരിഞ്ഞു 3km നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 12km നടക്കുന്നു. എങ്കിൽ തുടങ്ങിയ സ്ഥലത്തുനിന്ന് അയാൾ ഇപ്പോൾ എത്ര km ദൂരെയാണ്
A. 3Km
B. 4Km
C. 5Km✔
D. 6Km

20. 36Km/Hr വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി ഒരു പോയിന്റ് കടക്കാൻ 20 സെക്കന്റ് എടുക്കുന്നു. എങ്കിൽ തീവണ്ടിയുടെ നീളം എത്ര
A. 175 m
B. 400 m
C. 178 m
D. 200 m✔