Tuesday, February 21, 2017

162 - രസതന്ത്രം

LDC-2017
പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന രസതന്ത്ര ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മനസ്സിലാക്കാം
∙ ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര.
∙ ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?‌‍
പ്രോട്ടോണും ന്യൂട്രോണും
∙ ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
റേഡിയോ ആക്ടിവിറ്റി
∙ ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
ആറ്റോമി‌ക മാസ്.
∙ ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ.
∙ അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫിഷൻ.
∙ ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?‌
ഐസോബാറുകൾ
∙ വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
ഐസോടോപ്പ്.
∙ ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?
പ്രോട്ടോൺ
∙ ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?
ഇലക്ട്രോൺ
∙ ആറ്റത്തിലെ ചാർജില്ലാത്ത കണം ?
ന്യൂട്രോൺ
∙ പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
റഥർഫോർഡ്
∙ ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ
∙ ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാ‍ഡ്‌‌വിക്ക്
∙ ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റഥർ ഫോർഡ്
∙ ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
∙ ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്
∙ പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
∙ കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
∙ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്.
∙ റേഡിയോ ആക്റ്റീവ് അല്ലാത്ത ഏതു മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
സീസിയം
∙ ഏതു റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
ഫ്രാൻസിയം
∙ ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
ആറ്റോമിക നമ്പറിന്റെ.
∙ ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .... ?
ആറ്റോമിക നമ്പർ.
∙ ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
1897
∙ ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
രണ്ട്
∙ അണുവിഘടനം കണ്ടുപിടിച്ചത്?
1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.
∙ ആറ്റം എന്ന പദത്തിനർത്ഥം–
വിഭജിക്കാൻ കഴിയാത്തത്
∙ കാഥോഡ് കിരണങ്ങളിൽ അടങ്ങിയിരിക്കുന്നത് ആറ്റത്തിൽ കാണപ്പെടുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ. ജെ. തോംസൺ
∙ ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
∙ നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്
∙ ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്
∙ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്?
മോസ്‌ലി
∙ ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
റഥർഫോർഡ്