Saturday, February 4, 2017

124 - Random

ചോദ്യം: 'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം  ?
ഉത്തരം:  ഉത്തര്‍ പ്രദേശ്‌

ചോദ്യം:  ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
ഉത്തരം:  ആന്ധ്ര പ്രദേശ്

ചോദ്യം:  പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
ഉത്തരം:  നാഗാലാ‌‍ന്‍ഡ്

ചോദ്യം:  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി        ചെയ്യുന്നത് ?
ഉത്തരം:  മദ്ധ്യ പ്രദേശ്

ചോദ്യം:  ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം:  ആസ്സാം

ചോദ്യം:  ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം:  ഹരിയാന

ചോദ്യം:   ' ജനകീയ കവി ' എന്നറിയപ്പെടുന്നതാര്?
ഉത്തരം  :     കുഞ്ചന്‍ നമ്പ്യാര്‍

ചോദ്യം  :   കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
ഉത്തരം   :    24

ചോദ്യം  :    തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? 
ഉത്തരം   :     22 

ചോദ്യം  :  ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ?
ഉത്തരം   :   കെ.കരുണാകരന്‍ 

ചോദ്യം  :    വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? 
ഉത്തരം  :    സമരം തന്നെ ജീവിതം

ചോദ്യം  :    ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?
ഉത്തരം  :    ആത്മകഥ

ചോദ്യം  : ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്?
ഉത്തരം  :   ഉമ്മന്‍ ചാണ്ടി 

ചോദ്യം  :   'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ?
  ഉത്തരം  :   ഇ. കെ. നായനാര്‍

ചോദ്യം  :     സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
ഉത്തരം  :     എന്റെ ബാല്യകാല സ്മരണകള്‍

ചോദ്യം  :     ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്? 
ഉത്തരം  :      എഫ്. ബാന്റിംഗ് 

ചോദ്യം  :     ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
ഉത്തരം  :       ലിങ്ക്സ് ( links )

ചോദ്യം  :     ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
ഉത്തരം  :       ലാലാ അമര്‍നാഥ്

ചോദ്യം  :     കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? 
  ഉത്തരം  :      പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ ) 

ചോദ്യം  :      കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
  ഉത്തരം  :       ഇടുക്കി

ചോദ്യം  :     ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
  ഉത്തരം  :      എം.മുകുന്ദന്‍ 

ചോദ്യം  :     വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
  ഉത്തരം  :     കശുവണ്ടി പരിപ്പ്

ചോദ്യം :     പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
ഉത്തരം  :     വാനില

ചോദ്യം  :     ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ? 
ഉത്തരം   :     2

ചോദ്യം  :      മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം   :      ബംഗ്ലാദേശ് 

ചോദ്യം  :   ഒരില മാത്രമുള്ള ചെടി ? 
ഉത്തരം  :    ചേന  

  ചോദ്യം :    ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം    :    മൂര്‍ഖന്‍  

ചോദ്യം  :   ഇപ്പോഴത്തെ ലോകസഭാ DEPUTY SPEAKER ?
ഉത്തരം  :    കരിയമുണ്ട 

  ചോദ്യം  :  ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം     :   ഗുജറാത്ത്

ചോദ്യം  :  കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? 
ഉത്തരം    :   34 

ചോദ്യം  :  ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? 
ഉത്തരം  :   ചമ്രവട്ടം പഞ്ചായത്ത്‌  (മലപ്പുറം)  

ചോദ്യം  : ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ?
ഉത്തരം   :  വിശ്വനാഥന്‍ ആനന്ദ് 

ചോദ്യം  :  ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ?
ഉത്തരം  :   ഉടഞ്ഞ ചിലമ്പ് 

ചോദ്യം  : സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം? 
ഉത്തരം  :  മംഗോളിയ 

ചോദ്യം  :   കേരളത്തിലെ "സുഭാഷ് ചന്ദ്ര ബോസ്" എന്നറിയപ്പെടുന് നത് ആരാണ്?
ഉത്തരം  :   മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍
 
ചോദ്യം  : സദ്ദാമിനെ തൂക്കി കൊല്ലാന്‍ വിധിച്ച ജഡ്ജി ആരാണ് ?
ഉത്തരം  :  രവൂഫ് അബ്ദുല്‍ റഹ്മാന്‍      

ചോദ്യം  :  *സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം-
ഉത്തരം   :   പൂക്കോട്

ചോദ്യം  :    കണികൊന്ന' - ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം   :     കുഷ്ഠ രോഗം 

ചോദ്യം  :    ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?
ഉത്തരം   :    സച്ചിന്‍ തെണ്ടുല്‍കര്‍ .