Saturday, February 4, 2017

121 - CURRENT AFFAIRS

*CURRENT AFFAIRS*

☘2017-ലെ JLL City Momentum Index-ൽ ലോകത്തിലെ ഏറ്റവും ഊർജസ്വലമായ നഗരമായി (Most dynamic city in the world) തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം -
*ബെംഗളൂരു*(ഹോചിമിൻ സിറ്റി, സിലിക്കൺവാലി, ഷാങ്‌ഹായ്‌, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ)

☘അമേരിക്കൻ ടെലിവിഷൻ പാരമ്പരയായ ക്വാന്റികോയിലെ അഭിനയത്തിന് തുടർച്ചയായ രണ്ടാം വർഷവും പീപ്പിൾസ് ചോയ്‌സ് പുരസ്കാരത്തിന് അർഹയായ ബോളിവുഡ് നടി -
*പ്രിയങ്ക ചോപ്ര*

☘അടുത്തിടെ അന്തരിച്ച, 'ഇന്ത്യയുടെ ബ്ലാക്ക് ഹോൾ മാൻ' എന്നറിയപ്പെടുന്ന പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ -
*പ്രൊഫ. സി.വി വിശ്വേശ്വര*('Einstein's Enigma or Black Holes in My Bubble Bath' ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്)

☘സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ 2017-ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹയായ പ്രശസ്ത മോഹിനിയാട്ടം നർത്തകി - *ഭാരതി ശിവജി*

☘ലോക സാമ്പത്തിക ഫോറം സൗത്ത് ഏഷ്യ റീജണൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് -
*അമിതാഭ് കാന്ത്*

☘ഏറ്റവും കൂടുതൽ പേർക്ക് ശിക്ഷയിളവ് നൽകിയ അമേരിക്കൻ പ്രസിഡന്റ് എന്ന നേട്ടത്തിന് അർഹനായത് -
*ബരാക്ക് ഒബാമ* (വൈറ്റ്ഹൗസിന്റെ പുതിയ കണക്കുകൾ പ്രകാരം വിക്കിലീക്സിന് സൈനിക രേഖകൾ ചോർത്തിനൽകിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സൈനികൻ ചെൽസി മാനിങ് (ബ്രാഡ്‌ലി മാനിങ്) ഉൾപ്പെടെ 1385 തടവുകാർക്കാണ് വിവിധ കാലയളവുകളിലായി ഒബാമ ശിക്ഷായിളവ് പ്രഖ്യാപിച്ചത്)

☘ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് - 2017 ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം -
*ജർമനി* (ഇന്ത്യയുടെ റാങ്ക് - 81) (ഏഷ്യയിൽ ഒന്നാം സ്ഥാനം - സിംഗപ്പൂർ) (അഫ്‌ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ)

☘ആലുവ മുതൽ വൈറ്റില വരെ കൊച്ചി മെട്രോയുടെ തൂണുകൾ അലങ്കരിക്കാൻ കെ.എം.ആർ.എല്ലുമായി കരാർ ഒപ്പിട്ട സ്ഥാപനം - *കൊച്ചി ബിനാലെ ഫൗണ്ടേഷൻ*

☘ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന നേട്ടത്തിനർഹനായത് -
*യുവരാജ് സിങ്*(സച്ചിൻ ടെണ്ടുൽക്കറുടെ 1455 റൺസിന്റെ റെക്കോർഡാണ് മറികടന്നത്)

☘ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ ഇന്ത്യൻ താരം എന്ന നേട്ടത്തിനർഹനായത് - *യുവരാജ് സിങ്*(150 റൺസ്)

☘ഏകദിന ക്രിക്കറ്റിൽ 200 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം -
*മഹേന്ദ്ര സിങ് ധോണി*

☘കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ കേരളത്തിൽ പുതിയ ക്രൂയിസ് ടെർമിനൽ നിർമിക്കുന്ന സ്ഥലം -
*കൊച്ചി*

☘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല -
*ആലപ്പുഴ*

☘2017-ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം -
*ഗാബോൺ*

☘ഡിജിറ്റൽ, കറൻസി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിനായി രാജ്യത്തെ 1050 പഞ്ചായത്തുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി -
*ഡിജിറ്റൽ വില്ലേജ്*

☘കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ രാജ്യത്തെ 20 മികച്ച സാമൂഹിക നേട്ടങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ മൊബൈൽ ആപ്ലിക്കേഷൻ -
*mKRISHI@AFisheries*

☘അടുത്തിടെ ലെജൻഡ്‌സ് ക്ലബ് ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ -
*കപിൽ ദേവ്*

☘തീഹാർ ജയിലിൽ പുരുഷന്മാരുടെ സെല്ലിലെ ആദ്യ വനിതാ സൂപ്രണ്ട് ആയി നിയമിതയായത് -
*അഞ്‌ജു മംഗള*

☘സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ ഇടക്കാല അംബാസഡറായി നിയമിതനായത് -
*എസ്.കെ അശോക് വാരിയർ*

☘ഫോർമുല വൺ 2017 സീസണിൽ മെഴ്സിഡസ് ടീമിൽ ലൂയിസ് ഹാമിൽട്ടന്റെ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടത് -
*വാൾട്ടേരി ബൊട്ടാസ്*