Saturday, February 4, 2017

130 - Current Affairs

CURRENT AFFAIRS

• ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയുടെ അധ്യക്ഷൻ - വിനോദ് റായ് (മുൻ സി.എ.ജി) (ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ഐ.ഡി.എഫ്‌.സി മാനേജിങ് ഡയറക്ടർ വിക്രം ലിമായെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജി എന്നിവരെ സമിതി അംഗങ്ങളായും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിരഞ്ഞെടുത്തു)

• ഇന്ത്യ പോസ്റ്റിന്റെ പേമെന്റ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യ നഗരങ്ങൾ - റായ്‌പൂർ (ഛത്തീസ്‌ഗഢ്), റാഞ്ചി (ജാർഖണ്ഡ്)

• ഡൽഹി പോലീസിന്റെ പുതിയ കമ്മീഷണറായി നിയമിതനായത് - അമൂല്യ കുമാർ പട്നായിക്

• ദേശീയ കുഷ്ഠരോഗ നിർമാർജന ദിനമായ ജനുവരി 30 മുതൽ രണ്ടാഴ്ച്ചക്കാലത്തേക്ക് രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ - സ്പര്‍ശ് (Sparsh Leprosy Awareness Campaign 2017)

• ഓസ്‌ട്രേലിയയുടെ ആദ്യ വനിതാ  ഹൈക്കോടതി ചീഫ് ജസ്റ്റിസ് - സൂസൻ കീഫൽ

• ഡൊണാൾഡ് ട്രംപിന്റെ അഭയാർഥി നയത്തോടുള്ള പ്രതിഷേധ സൂചകമായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 10,000 അഭയാർഥികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കൻ കമ്പനി - സ്റ്റാർബക്സ്

• വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് - സ്റ്റുവർട്ട് ലോ

• ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) ഇന്ത്യയിലെ ഗുഡ്‌വിൽ അംബാസഡറായി നിയമിതനായത് - അശോക് അമൃത് രാജ്

• അടുത്തിടെ അന്തരിച്ച, ജർമൻ നാസി ശൃംഖലയിലെ അവസാനത്തെ കണ്ണിയും ജോസഫ് ഗീബൽസിന്റെ സെക്രട്ടറിയുമായിരുന്ന വനിത - ബ്രൻഹിൽഡെ  പോംസൽ

• പൂന്താനം സ്മാരക സമിതിയുടെ ഈ വർഷത്തെ പൂന്താനം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - ടി.പത്മനാഭൻ

• 2017-ൽ നടക്കുന്ന ഫ്രാൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ (PS) സ്ഥാനാർഥി - ബെനോയിറ്റ് ഹാമോൺ

• ഇന്ത്യ പോസ്റ്റ് പേമെന്റ്സ്  ബാങ്കിന്റെ താൽക്കാലിക മാനേജിങ് ഡയറക്ടറായി നിയമിതനായത് - എ.പി സിംഗ്

• കേരളത്തിൽ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി അയൽക്കൂട്ടം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് - വെങ്ങോല (എറണാകുളം)

• 2020-ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഫിക്ഷണൽ കഥാപാത്രം - ഗോകൂ (ജാപ്പനീസ് അനിമേഷൻ പരമ്പരയായ ഡ്രാഗൺ ബോളിലെ പ്രധാന കഥാപാത്രമാണ്)

• ഈ വർഷത്തെ മള്ളിയൂർ സ്‌മൃതി പുരസ്‌കാരത്തിന് അർഹനായത് - വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ

• 2016-ലെ വാഹന വില്പനയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയ ജർമൻ കമ്പനി  - ഫോക്സ്‌ വാഗൺ

• സംസ്ഥാന സർക്കാരിന്റെ 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി കൊച്ചി ദേവസ്വം ബോർഡ് ആവിഷ്കരിച്ച പദ്ധതി - 'ഹരിത ക്ഷേത്രം'