Thursday, February 23, 2017

171 - പഴശ്ശി കലാപങ്ങൾ

പഴശ്ശി കലാപങ്ങൾ
-----------------------------------

മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ?
Answer :- പഴശ്ശി കലാപങ്ങൾ.

ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :- 1793 - 1797

രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :-  1800 - 1805

പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?
Answer :- എടചേന കുങ്കൻ.

പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?
Answer :- തലയ്ക്കൽ ചന്തു.

തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- പനമരം

പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?
Answer :- തോമസ്‌ ഹർവെ ബാബർ

പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?
Answer :- കേരളവർമ്മ പഴശ്ശിരാജ

കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Answer :- ഹരിഹരൻ

പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ?
Answer :- 1805 നവംബർ 30

പഴശ്ശിയുടെ യുദ്ധഭൂമി?
Answer :- പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]

പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
Answer :- കേണൽ ആർതർ വെല്ലസ്ലി

പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?
Answer :- സർദാർ.കെ.എം.പണിക്കർ

പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മാനന്തവാടി

പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഈസ്റ്റ്‌ ഹിൽസ് , കോഴിക്കോട്

പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- വളപട്ടണം പുഴ, കണ്ണൂർ

പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മട്ടന്നൂർ