Wednesday, March 15, 2017

252 - Micro notes

• കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സുസ്ഥിര സംസ്കാര നിർമിതിയുടെ പ്രാധാന്യം' എന്ന സെമിനാർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് - പ്രണബ് മുഖർജി
• ചെസിൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം - നിഹാൽ സരിൻ (മോസ്കോയിൽ നടന്ന എയ്റോഫ്ലോട്ട് ഓപ്പൺ ചെസ് ടൂർണമെന്റിലാണ് 12 വയസ്സുള്ള നിഹാൽ ഈ നേട്ടം സ്വന്തമാക്കിയത്.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഇന്റർനാഷണൽ ചെസ് മാസ്റ്ററാണ്)
• അടുത്തിടെ ഡി.ആർ.ഡി.ഒ ഇന്ത്യൻ കരസേനക്ക് കൈമാറിയ തദ്ദേശീയ നിർമിത Weapon Locating Radar (WLR) - WLR Swati
• അടുത്തിടെ ഇന്ത്യൻ നാവികസേന കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ച മുങ്ങിക്കപ്പൽ - ഐ.എൻ.എസ് കാൽവരി
• ഹാർവാർഡ് സർവകലാശാലയുടെ 2017-ലെ ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹയായ പ്രശസ്ത പോപ് ഗായിക - റിഹാന
• രാജ്യത്തെ മികച്ച കേന്ദ്ര സർവകലാശാലക്കുള്ള രാഷ്ട്രപതിയുടെ 2017-ലെ വിസിറ്റേഴ്സ് പുരസ്കാരം നേടിയ സർവകലാശാല - ജവഹർലാൽ നെഹ്റു സർവകലാശാല (JNU) (ഇന്നവേഷൻ പുരസ്കാരം ലഭിച്ചത് - ജീവക് പന്ത്, ഹിമാചൽപ്രദേശ് കേന്ദ്ര സർവകലാശാല)
• അമേരിക്കൻ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് - ബെൻ കാഴ്സൺ
• അമേരിക്കൻ ഊർജ വകുപ്പ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് - റിക് പെറി
• സ്വച്ഛ് ഭാരത് മിഷനിലെ സ്ത്രീ പങ്കാളിത്തം പ്രചരിപ്പിക്കാൻ ലഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ശക്തി സപ്തഹ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം - ഗുരുഗ്രാം (ഹരിയാന)
• സുഡാന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് - ബക്രി ഹസൻ സാലിഹ് (നിലവിലെ വൈസ് പ്രസിഡന്റ്)
• ദേശീയ ജൈവവൈവിധ്യ കോൺഗ്രസിന്റെ നാലാം പതിപ്പിന് വേദിയാകുന്നത് - പുതുച്ചേരി