Tuesday, March 7, 2017

212 - തുറമുഖങ്ങൾ

_തുറമുഖങ്ങൾ (പൂർവ്വതീരം)_

*1.കൊൽക്കത്ത-ഹാൽഡിയ* 

👉ഹൂഗ്ലി നദീതീരത്തു സ്ഥിതി ചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ് 

👉പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു 

👉പശ്ചിമബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ

*2. പാരദ്വീപ്* 

👉കിഴക്കൻ തീരത്തു ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പാരദ്വീപിലൂടെയാണ് 

👉1964ൽ പ്രവർത്തനമാരംഭിച്ചു  1966  ഏപ്രിൽ 18  ന്  മേജർ തുറമുഖപദവി ലഭിച്ചു

*3. വിശാഖപട്ടണം* 

👉തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്ന തുറമുഖം 

👉ഇന്ത്യയിലെ പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന് 

👉ഇന്ത്യയിലെ അന്തർവാഹിനി നിർമ്മാണകേന്ദ്രം വിശാഖപട്ടണത്താണ് 

👉ഏറ്റവും ആഴംകൂടിയ മേജർ തുറമുഖം (17 മീറ്റർ)

*4. എണ്ണൂർ (തമിഴ്നാട്)*

👉1999ലാണ് മേജർ തുറമുഖപദവി ലഭിച്ചത് 

👉ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം

*5. ചെന്നൈ (തമിഴ്നാട്)*

👉തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു 

👉ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ 

👉മുംബൈ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം 

👉ഒന്നാം ലോകമഹായുദ്ധസമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ തുറമുഖം

*6. തൂത്തുക്കുടി* 

👉ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖം (നിലവിൽ)

👉വി ഒ  ചിദംബരം തുറമുഖം എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു 

👉പാണ്ട്യരാജാക്കന്മാരുടെ പ്രധാന തുറമുഖം 

👉തൂത്തുക്കുടി നഗരം ഇന്ത്യയുടെ മുത്ത് നഗരം എന്ന് അറിയപ്പെടുന്നു 

👉പ്രധാനമായും ഉപ്പാണ് ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യുന്നത്

*7. പോർട്ട്ബ്ലയർ*  (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ)

👉ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർ പദവി ലഭിച്ച തുറമുഖം 

👉സൗദി അറേബ്യ,യു എസ് , സിംഗപ്പൂർ കപ്പൽപ്പാതയിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്  

🍃🍃🍃👇🏻👇🏻👇🏻🍂🍂🍂

_കോഡ്_ 

"ഹാൽഡിയയിൽ തൂത്തുവാരാൻ ചെന്ന എന്നെ വിശാഖ് പാരക്കോൽ എടുത്തടിച��