Tuesday, March 7, 2017

197 - പെരിയാറിലെ അണക്കെട്ടുകൾ

പെരിയാറിലെ അണക്കെട്ടുകൾ എതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്.

കോഡ് 👇

[ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു.ചെറുതോണിയിലിരുന്ന പൊൻ മാൻ മുല്ലപ്പെരിയാറിൽ ചാടി ]
ഇനി നമുക്ക് അണക്കെട്ടുകൾ ഏതെല്ലാമെന്നു നോക്കാം.
1. ചെങ്കുളം : ചെങ്കുളം
2. മാധവൻ : മാട്ടുപ്പെട്ടി
3. ഭൂതത്താൻ : ഭൂതത്താൻകെട്ട്
4. കണ്ട് : കുണ്ടല
5. നേരിയ മംഗലം : നേരിയമംഗലം
6. ആന : ആനയിറങ്കൽ
7. ഇടഞ്ഞു : ഇടമലയാർ
8. ചെറുതോണി : ചെറുതോണി
9. പൊന്മാൻ : പൊൻമുടി
10. മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ
👉ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്
👉കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ
👉കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ
👉കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട
👉കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി
👉കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി
👉ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി
👉ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.
👉കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി
👉ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .
👉പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )
👉പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)