Friday, March 17, 2017

267 - പ്രധാന സൈനിക നീക്കങ്ങൾ 

പ്രധാന സൈനിക നീക്കങ്ങൾ 

*ഓപ്പറേഷൻ വജ്ര ശക്തി*

ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താകാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റം

*ഓപ്പറേഷൻ പോളോ*

ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി

*ഓപ്പറേഷൻ ബ്ലൂസ്റ്റാർ*

പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിഖ് ഭീകരരെ തുരത്താൻ സ്വീകരിച്ച നടപടി

*ഓപ്പറേഷൻ Black Thunder*

1988ൽ സുവര്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റo

*ഓപ്പറേഷൻ ഗ്രീൻ ഹണ്ട്*

മാവോ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി

*ഓപ്പറേഷൻസൈക്ലോൺ*

മുംബൈ ഭീകരാക്രമണം (2008 നവംബർ 26 ) NSG നടത്തിയ നീക്കം

*ഓപ്പറേഷൻനല്ലമല*

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ ദുരന്തം അന്വേഷിക്കാൻ നടത്തിയ നീക്കം

*ഓപ്പറേഷൻകൊക്കൂൺ*

വീരപ്പനെ കീഴടക്കാൻ STF {Special Task Force} നടത്തിയ നീക്കം

*ഓപ്പറേഷൻ റെയിൻബോ* ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ നീക്കം

*ഓപ്പറേഷൻ ഗംഭീർ*

ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം

*ഓപ്പറേഷൻ ഗംഗ പ്രഹാർ* 

2013ജൂണിൽ ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനം

*ഓപ്പറേഷൻ തലാഷ്*

ചെന്നൈയിലെ താംബരത്തു നിന്നും പോർട്ട് ബ്ലയർ-ലേക്ക് പോയ വ്യോമസേനാ വിമാനം (AN 32) വേണ്ടി നടക്കുന്ന തിരച്ചിൽ