Sunday, March 26, 2017

287 - ശതമാനം

*ഗണിതം*
      *ശതമാനം*
      *ഉത്തരങ്ങൾ*

*1.ഒരു സംഖ്യയുടെ 1/3ന്റെ 20 ശതമാനത്തിന്റെ 12 1/2% , 20 ആയാൽ സംഖ്യ എത്ര?*

A.2400✔
B.3600
C.1200
D.4800

*വിശദീകരണം*

സംഖ്യ a എടുക്കുക

ax(1/3)×(20/100)×((25×1)/(2×100)=20
a×(1/3)×(1/5)×(1/8)=20

a=(20×8×5×3)
  =2400

*ഉത്തരം=2400*

💐💐💐💐💐💐💐💐💐💐

*2.1200 ന്റെ 8 1/3% - 360 ന്റെ 20% + 330 ന്റെ 33 1/3% എത്ര?*

A.138✔
B.128
C.133
D.136

*വിശദീകരണം*

  8 1/3%=1/12
33 1/3%=1/3
        20%=1/5

=1200/12-(360/5)+(330/3)
=100-72+110
=138

*ഉത്തരം=138*

*3.5 ഗ്രാം 1 കിലോഗ്രാമിന്റെ എത്ര ശതമാനമാണ്?*

A.5%
B.0.05%
C.0.005%
D.0.5%✔

*വിശദീകരണം*

5/1000×100
=0.5%

*ഉത്തരം=0.5%*

*4.ഒരു ചതുരത്തിന്റെ നീളവും വീതിയും 10% കൂട്ടിയാൽ വിസ്തീർണം എത്ര ശതമാനം കൂടും?*

A.20%
B.15%
C.21%✔
D.10%

*വിശദീകരണം*

നീളം =a
വീതി=b
വിസ്തീർണം=ab

10%കൂടിയപ്പോൾ
നീളം=1.1a
വീതി=1.1b
വിസ്തീർണം=1.1a x 1.1b
                      =1.21 ab

വ്യത്യാസം=1.21-1/1×100
                 =21%

*ഉത്തരം=21%*
💐💐💐💐💐💐💐💐💐💐

*5.വ്യാപരസ്ഥാപനത്തിൽ സാമ്പത്തിക മാന്ദ്യം കാരണം ജീവനക്കാരുടെ ശമ്പളം 10% വെട്ടിക്കുറച്ചു. തുടർന്ന് പഴയപാടിയാക്കാൻ എത്ര ശതമാനം കൂട്ടണം?*

A.10%
B.9 1/11%
C.11 1/9%✔
D.12%

*വിശദീകരണം*

100 രൂപ 90 രൂപയാക്കി. ഇനി 90 100 രൂപയാക്കാൻ

10/90×100=11 1/9% കൂട്ടണം

*ഉത്തരം=11 1/9*

💐💐💐💐💐💐💐💐💐💐

*6.25 രൂപ 625 രൂപയുടെ എത്ര ശതമാനം ആണ്?*

A.5%
B.1/5%
C.4%✔
D.1/4%

*വിശദീകരണം*

(25/625)×100=4

*ഉത്തരം=4%*
💐💐💐💐💐💐💐💐💐💐

*7.ഒരു വ്യാപാരിക്ക് 4 എണ്ണം വാങ്ങിയ വില  3 എണ്ണം വിറ്റപ്പോൾതന്നെ കിട്ടി എങ്കിൽ എത്ര ശതമാനം ആണ് അയാൾ ലാഭം എടുത്തത്?*

A.25%
B.33 1/3%✔
C.20%
D.50%

*വിശദീകരണം*

4 എന്നതിൽ ബാക്കി ഉള്ള  1 വിറ്റാൽ  3 എണ്ണം വിറ്റത്തിന്റെ ലാഭം കിട്ടും.
ലാഭശതമാനം=33 1/3%

*ഉത്തരം=33 1/3%*

*8.ഒരു പരീക്ഷയിൽ രാജുവിന് 455 മാർക്ക് ആണ് കിട്ടിയത് , രാമുവിന് 378 മാർക്ക് ആണ് കിട്ടിയത് ഇത് 54%ആയാൽ രാജുവിന് എത്ര ശതമാനം മാർക്ക് ആണ് കിട്ടിയത്?*

A.62%
B.65%✔
C.66%
D.67 1/2%

*വിശദീകരണം*
378=54%

അപ്പോൾ 455> =54/378×455
                           =65%

*ഉത്തരം=65%*
💐💐💐💐💐💐💐💐💐💐

*9.ഒരു സംഖ്യയുടെ 80% ഓട് 80 കൂട്ടിയപ്പോൾ സംഖ്യ തന്നെ കിട്ടി. എന്നാൽ സംഖ്യ ഏത്?*

A.300
B.350
C.400✔
D.420

*വിശദീകരണം*

സംഖ്യ=a
0.8a+80=a
0.2a=80
a=400

*ഉത്തരം=400*

💐💐💐💐💐💐💐💐💐💐

*10.ഒരു കോളനിയിൽ 60%പേർക്ക് കാർ ഉണ്ട് 50% പേർക്ക് ബൈക്ക് ഉണ്ട് ഇവ രണ്ടും ഇല്ലാത്തവർ 25% എന്നാൽ എത്ര ശതമാനം പേർക്ക് കാറും ബൈക്കും ഉണ്ട്?*

A.25%
B.35%✔
C.20%
D.15%

*വിശദീകരണം*

60%+50%+25%=135%

എങ്കിൽ 35% പേർക്ക് കാറും ബൈക്കും ഉണ്ട്

*ഉത്തരം =35%*