Tuesday, January 24, 2017

PSC Notes 94 - ക്ഷേത്രങ്ങൾ

ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു.

👉ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം

. തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) 

👉വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? 

. ബദരിനാഥ് 

👉ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്?

. മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ - കോട്ടയം)

👉തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? 

. ബ്രഹദീശ്വര ക്ഷേത്രം 

👉27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? 

. തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്) 

👉108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? 

. വൈക്കം മഹാദേവക്ഷേത്രം (കോട്ടയം) 

👉1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? 

. ചിദംബരം (തമിഴ്നാട്) 

👉108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? 

. തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ) 

👉108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം? 

ശ്രീരംഗം (തൃശ്ശിനാപ്പിള്ളി) 

👉പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം 

കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ) 

👉4 തന്ത്രിമാർ ഉള്ള ക്ഷേത്രം? 

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ) 

👉7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്? 

.ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്) 

👉16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌? 

.തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി) 

👉ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്? 

ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി) 

👉നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്? 

. ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്) 

👉വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം 

. തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)  

👉ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്? 

.തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി) 

👉അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത് 

മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ) 

👉നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? 

. തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) 

👉ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്? 

. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ) 

👉വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത് 

. തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ) 

👉മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം? 

. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)