Thursday, January 19, 2017

PSC Notes 81 - മംഗൾ യാൻ

മംഗൾ യാൻ

🔻 ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം

🔻 ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം

🔻 ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യം

🔻 ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ് (ഏഷ്യയിൽ)

🔻 മംഗൾ യാൻ പദ്ധതിയുടെ ഔദ്യോഗിക നാമം - Mars Orbiter Mission (MOM)

🔻മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട )

🔻 മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം - PSLV C_25

🔻മം ഗൾ യാന്റെ വിക്ഷേപണ സമയത്തെ ഭാരം 1337k.g ആണ്

🔻മം ഗൾ യാൻ ഭ്രമണപഥത്തിലെത്തിയ ദിവസം 2014 സെപ്റ്റംബർ 24

🔻മം ഗൾ യാൻ ദൗത്യത്തിന്റെ തലവൻ പി.കുഞ്ഞിക്കൃഷ്ണൻ

🔻 പദ്ധതി ചിലവ്450 കോടി

🔻മംഗൾ യാൻ വിക്ഷേപിച്ച സമയത്തെ ISRO ചെയർമാൻ കെ.രാധാകൃഷ്ണൻ ആണ്

🔻മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ - S. അരുൺ

🔻മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ  മീഥെയിൻ സെൻസറും, കളർ ക്യാമറയും ആണ്

🔻 ലോകത്താകമാനം ചൊവ്വയിലേക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ 51 എണ്ണം (21 എണ്ണം വിജയിച്ചു )