Thursday, January 12, 2017

PSC Notes 60- കേരളത്തിലെ നദികൾ

കേരളത്തിലെ നദികൾ
💧💧💧💧💧💧💧💧💧💧💧

🔃 കേരളത്തിൽ ആകെ നദികൾ - *44*

🔃 പടിഞ്ഞാറോട്ട്  ഒഴുകുന്ന നദികൾ - *41*

🔃 കിഴക്കോട്ട് ഒഴുകുന്ന നദികൾ - *3*

🔃 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ - *11 എണ്ണം*

🔃 കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി - *പെരിയാർ*

🔃 പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - *244 Km*

🔃 പെരിയാറിന്റെ ഉത്ഭവം - *ശിവഗിരി ക്കുന്നിൽ*

🔃 കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് - *അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ*

🔃 പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - *പെരിയാർ*

🔃 ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - *പെരിയാറിൽ*

🔃 പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - *പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം*

🔃 പെരിയാറിന്റെ പോഷകനദികൾ - *മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ*

🔃 കേരളത്തിലെ രണ്ടാമത്തെ വലിയ നദി - *ഭാരതപ്പുഴ*

🔃 ഭാരതപ്പുഴയുടെ ഉത്ഭവം - *തമിഴ് നാട്ടിലെ ആനമല*

🔃 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - *കുന്തിപ്പുഴ*

🔃 ഭാരതപ്പുഴയുടെ നീളം - *209 Km*

🔃 പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ  ഒഴുകുന്നു.

🔃 പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - *കുട്ടനാട്*

🔃 പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - *പമ്പ*

🔃 പെരുന്തേനരുവി വെള്ളച്ചാട്ടം - *പമ്പാനദിയിൽ*

🔃 ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി - *ചാലിയാർ*

🔃 നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - *ചാലിയാർ*

🔃 ഏറ്റവും വടക്കേ അറ്റത്തുള്ള നദി - *മഞ്ചേശ്വരം പുഴ*

🔃 കേരളത്തിലെ ഏറ്റവും ചെറിയ നദി - *മഞ്ചേശ്വരം പുഴ (16 Km നീളം)*

🔃 കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി - *നെയ്യാർ*

🔃 കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല -  *കാസർകോട്*

🔃 കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി - *അഞ്ചരക്കണ്ടി*