Tuesday, January 24, 2017

PSC Notes 85 - Maths bits

PSC Maths
────────

🔲രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24
ആ സംഖ്യകളുടെ ഗുണനഫലമെന്ത്?

a)24. b)12. c)48  d)6

🔹ആദ്യം അനുപാതത്തിന്റെ ഇരട്ടി കാണുക. ; 2:14:48
🔹ഇനി വ്യത്യാസം 2,തുക 14, ഗുണനം48 ഇവ വരുന്ന സംഖ്യ ഊഹിക്കാം; 6, 8.
🔹ഇതാണ് സംഖ്യകൾ.
🔹ഗുണനഫലം = 48.   Ans C
──────────────────────────────
🔲ഒരു ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും.
If,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?

a)42  b)48  c)40  d)44

🔹ഗേൾസ്, ബോയ്സിന്റെ 3 ഇരട്ടിയായാൽ അനുപാതം 3:1 ആകും.
🔹ഇതിന്റെ തുക കാണുക: 4.
🔹ഈ 4 ന്റെ ഗുണിതമല്ലാത്ത സംഖ്യ ഒപ്ഷനിൽ ഉണ്ടെങ്കിൽ അത് തന്നെ Answer.
🔹Ans: A.
──────────────────────────────
🔲ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും.
എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?
a)40   b)80   c)60   d)30

Ans.ചെയ്യേണ്ട രീതി;
🔹ചായ മാത്രം കുടിക്കുന്നവർ: 180-60 =120.
🔹കാപ്പി മാത്രം കുടിക്കുന്നവർ: 120-60 =60.
🔹രണ്ടും കുടിക്കുന്നവർ: 60.
🔹120+60+60 = 240.
🔹Then, 300-240 =60.      🔹Ans: C
──────────────────────────────
🔲ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?

🔹1 ഡസൻ(12) ബുക്കിന്റെ വില= 375/-
🔹1 ഡസൻ ബുക്കിന്റെ വിറ്റ വില = 33x12 = 396/-
🔹ലാഭം = 396-375 = 21/-
🔹ലാഭശതമാനം = 21÷375x100
🔹= Ans 5.6%