Thursday, December 29, 2016

PSC Notes 17 ~ നോബൽ സമ്മാനം

‍നോബൽ സമ്മാനം നിലവിൽ വന്ന വർഷം?
♀1901
‍നോബൽ സമ്മാനം ഏർപ്പെടുത്തിയത്?
♀ആൽഫ്രഡ് നോബൽ
‍ നോബൽ സമ്മാനം നല്കുന്നത് (ദിവസം)?
♀ഡിസംബർ10
‍ നോബൽ സമ്മാനംനല്കുന്ന രാജ്യം
♀സ്വീഡൻ
‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നല്കിത്തുടങ്ങിയ വർഷം?
♀1969
‍ഏറ്റവും കൂടുതൽ പ്രാവശ്യം സാഹിത്യത്തിനുളള നോബൽ സമ്മാനംലഭിച്ചിട്ടുളള ഭാഷ?
♀ഫ്രഞ്ച്
‍ നോബൽ സമ്മാനം നേടിയ അച്ഛനും മകനും?
♀സർ വില്യം ഹെൻൻറ്റി ബ്രാഗ്,സർ വില്യം ബ്രാഗ്(ബ്രിട്ടൻ1915 ഊർജ്ജതന്ത്രം)
‍സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത?
♀എലിനോർ ഓസ്ട്രോം(അമേരിക്ക2009)
‍ നോബൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
♀സ്റ്റോക്ക്ഹോമിലെ ഓൾഡ് ടൗൺ
‍ആദ്യമായി നോബൽ സമ്മാനം നേടുന്ന ബംഗ്ലാദേശി?
♀മുഹമ്മദ് യൂനുസ്
‍മലേറിയക്ക് കാരണമായ സൂഷ്മജീവികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്ര രംഗത്ത് നോബൽ സമ്മാനം ലഭിച്ചത്?
♀സർ റൊണാൾഡ് റോസ്
‍നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത?
♀ഷിറിൻ ഇബാദി
‍സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത?
♀വംഗാരി മാതായ്
‍ നോബൽ സമ്മാനം നേടിയ ആദ്യ ഐക്യരാഷ്ടസഭാ സെക്രട്ടറി ജനറൽ?
♀ഡാഗ് ഹാമർ സ്കോൾഡ്
‍ നോബൽ സമ്മാനം ഭൗതീകശാസ്ത്രത്തിന് നേടിയ ആദ്യ വ്യക്തി?
♀വിൽഹം റോൺട്ജൻ
‍ നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?
♀മാഡംകൂറി
‍1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത?
♀മാഡം കൂറി
‍നോബൽ മ്മാനം നേടിയ കുടുംബം?
♀മാഡം കൂറി ,പിയറി കൂറി.മകൾ ജൂലിയറ്റ് കൂറി ,മരുമകൻ
‍1954 ല് രസതന്ത്രത്തിനും,1962 ൽ സമാധാനത്തിനും നോബൽ സമ്മാനം നേടിയ ശാസ്ത്ര പ്രതിഭ?
♀ലിനസ് പോളിങ്
‍ഒരേ വിഷയത്തിൽ രണ്ടുപ്രാവശ്യം നോബൽ സമ്മാനംനേടിയത്?
♀ജോൺ ബർദീൻ
‍ആദ്യമായി നോബൽ സമ്മാനം നേടിയ ഇംഗ്ലീഷ് എഴുത്തുകാരൻ?
♀റുഡ്യാർഡ് കിപ്ലിംഗ്
‍ലോകത്താദ്യമായി സമാധാനത്തിന് നോബൽ സമ്മാനം നേടിയ കാർഷിക ശാസ്ത്രജ്ഞൻ?
♀നോർമ്മൻ ബാർലോഗ്
‍ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനംലഭിച്ചത്?
♀1921(ഫോട്ടോ ഇലക്ട്രിക് പ്രഭാവം പഠനം)
‍സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
♀വിൻസ്റ്റൺ ചർച്ചിൽ1953
‍സാഹിത്യത്തിന് നോബൽ സമ്മാനംനേടിയ ആദ്യ വ്യക്തി?
♀സളളി പ്രൂധോം
‍ നോബൽ സമ്മാനം നേടിയ റഷ്യൻ പ്രസിഡൻറ്റ്?
♀ബോറിസ് യെൽസിൻ
‍സമാധാനത്തിനുളള ‍ നോബൽ സമ്മാനംലഭിച്ച ആദ്യ അമേരിക്കൻ പ്രസിഡൻറ്റ്?
♀തിയോഡർ റൂസ് വെൽറ്റ്
‍സാഹിത്യ ‍ നോബൽ സമ്മാനം നേടിയ ആദ്യ വനിത?
♀ബെർത്താ വാൺസട്
‍ഏഷ്യയിലെ ‍ നോബൽ സമ്മാനം?
♀മാഗ്സാസെ പുരസ്കാരം
‍ആരുടെ പേരിലാണ് മാഗ്സാസെ അവാർഡ്?
♀രമൺ മാഗ്സാസെ
‍മാഗ്സാസെ പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
♀വിനോബാഭാവെ
‍ ‍മാഗ്സാസെ പുരസ്ക്കാരം ലഭിച്ച പ്രമ മലയാളി?
♀വർഗ്ഗീസ് കുര്യൻ (ധവള വിപ്ലവത്തിന്റ്റെ പിതാവ് 1963
‍ ‍മാഗ്സാസെ പുരസ്ക്കാരം നേടിയ പ്രഥമ ഇന്ത്യൻ വനിത?
♀മദർ തെരേസ
‍ആദ്യമായി ഊർജ്ജതന്ത്രത്തിന് നോബൽ സമ്മാനംനേടിയ ഇന്ത്യക്കാരൻ?
♀സി വി രാമൻ
‍സി.വി രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടുത്തം?
♀രാമൻ പ്രഭാവം
‍വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനംനേടിയ ഇന്ത്യൻ വംശജൻ?
♀ഹർ ഗോവിന്ദ് ഖൊരാന1968
‍ഇന്ത്യൻ പൗരത്വം നേടിയ ശേഷം സമാധാനത്തിനുളള ‍ നോബൽ സമ്മാനംനേടിയ വനിത?
♀മദർ തെരേസ1979
‍ചന്ദ്രശേഖർ പരിധി കണ്ടെത്തിയതിന്
‍ നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
♀ഡോ.എസ് ചന്ദ്രശേഖർ
‍സാമ്പത്തിക ശാസ്ത്രന് ‍ നോബൽ സമ്മാനംനേടിയ ഇന്ത്യക്കാരൻ?
♀അമർത്യ സെൻ1998
‍ ‍ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
♀രവീന്ദ്ര നാഥ ടാഗോർ
‍രസതന്ത്രത്തിന് ‍ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ?
♀വെങ്കിട രാമൻ രാമകൃഷ്ണൻ
‍കോമൺ വെൽത്ത് രാജ്യങ്ങളിലെ മികച്ച സാഹിത്യ കൃതിക്ക് നല്കുന്ന അവാർഡ്?
♀ബുക്കർ സമ്മാനം.
End