Monday, December 26, 2016

PSC Notes 14 ~ കേരളം

1.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത്?
എ ചിന്നാർ
ബി ലക്കിടി
സി നേര്യമംഗലം,*
ഡി ചിറ്റൂർ

2. കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം?
എ 44
ബി 41
സി 3*
ഡി 34

3. കേരളം കലാമണ്ഡലം സ്ഥിതി ചെയ്യുന്നതു ഏതു നദിയുടെ തീരതാണ്?
എ പമ്പ
ബി പെരിയാർ
സി ഭാരതപ്പുഴ*
ഡി കബനി

4. കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ഏത്?
എ നെയ്യാർ
ബി തൂതപ്പുഴ
സി കുന്തിപ്പുഴ*
ഡി ചാലിയാർ

5. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം.
എ ആര്യങ്കാവ്
ബി വയനാട് ചുരം
സി പാലക്കാട് ചുരം*
ഡി ചെങ്കോട്ട ചുരം

6.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
എ കോഴിക്കോട്
ബി വയനാട്*
സി മലപ്പുറം
ഡി കാസർഗോഡ്

7 കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത്?
എ നെയ്യാർ*
ബി ചാലിയാർ
സി മഞ്ചേശ്വരമ്പുഴ
ഡി പെരിയാർ

8 പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ unesco തിരഞ്ഞെടുത്ത വര്ഷം?
എ 2011
ബി 2012*
സി 2013
ഡി 2014

9. ജലസേചന പദ്ധതി ഏറ്റവും കൂടുതൽ ഉള്ളത് ഏത് നദിയിൽ ആണ്?
എ ഭാരതപ്പുഴ*
ബി പെരിയാർ
സി ചാലിയാർ
ഡി പമ്പ

10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
എ വേമ്പനാട്ടു കായൽ
ബി ശാസ്താംകോട്ട കായൽ*
സി അഷ്ടമുടി കായൽ
ഡി വേമ്പനാട്ടു കായൽ

11. 1988 ൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് ഏതു കായലിൽ?
എ ഉപ്പള കായൽ
ബി ശാസ്താംകോട്ട കായൽ
സി അഷ്ടമുടി കായൽ*
ഡി വേമ്പനാട്ടു കായൽ

12. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്‌ ഏതാണ്?
എ എക്കൽ മണ്ണ്
ബി ലാറ്റ റൈറ്റ് മണ്ണ്*
സി കറുത്ത മണ്ണ്
ഡി ചെമ്മൺ

13. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യ ജീവി സങ്കേതം ഏത്‌
എ പേപ്പാറ
ബി ചിലന്നൂർ
സി മുത്തങ്ങ*
ഡി പറമ്പിക്കുളം

14 ഏതാണ് കേരളത്തിലെ രണ്ടാമത്തെ ടൈഗർ reserve?
എ പെരിയാർ
ബി അനമുടി
സി വയനാട്
ഡി പറമ്പിക്കുളം*

15 ഏതു പക്ഷി സങ്കേതമാണ് മയിലുകളുടെ സംരക്ഷണത്തിന് വേണ്ടി ആരംഭിച്ചത്?
എ കുമരകം
ബി ചിലന്നൂർ*
സി മംഗള വനം
ഡി തട്ടേക്കാട്

16 ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ടു ഏതു?
എ മലമ്പുഴ
ബി ചെറുതോണി
സി ബാനസുര സാഗർ*
ഡി ഇടുക്കി

17 ഇന്ത്യയിലെ ഏറ്റവും വലിയ arch dam?
എ മൂലമറ്റം
ബി കുറ്റിയാടി
സി ഇടുക്കി*
ഡി കുത്തുങ്കൽ

18 കേരളത്തിലെ ആദ്യ കോൺക്രീറ്റ് dam?
എ ഇടുക്കി
ബി മൂലമറ്റം
സി കുത്തുങ്കൽ
ഡി മാട്ടുപ്പെട്ടി*

19 കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ പ്രാധാന തുറമുഖം?
എ കൊല്ലം
ബി ആലപ്പുഴ
സി കോഴിക്കോട്
ഡി കൊച്ചി*

20 കേരളത്തിലെ വന മ്യൂസിയം എവിടെ?
എ നിലമ്പൂർ
ബി റാന്നി
സി ഗവി*
ഡി മറയൂർ

21. ഏഷ്യയിലെ ആദ്യത്തെ ബുറ്റെർഫ്‌ളൈ സഫാരി പാർക്ക് എവിടെ?
എ കുറിഞ്ഞിമല
ബി കടലുണ്ടി
സി ചിന്നാർ
ഡി തെന്മല*

22. കേരളത്തിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല?
എ കോഴിക്കോട്
ബി കണ്ണൂർ
സി വയനാട്*
ഡി കാസർഗോഡ്

23. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
എ വയനാട്
ബി മലപ്പുറം
സി കോഴിക്കോട്*
ഡി കാസർഗോഡ്

24. കേരളത്തിലെ കയർ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏതു?
എ കാവാലം
ബി പുന്നപ്ര
സി അമ്പലപ്പുഴ
ഡി വയലാർ*

25. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
എ പത്തനംതിട്ട
ബി കോട്ടയം
സി കണ്ണൂർ*
ഡി മലപ്പുറം

26 അശ്വതി ഞാറ്റുവേല ഏതു മാസത്തിലാണ്?
എ മേടം*
ബി ഇടവം
സി മിഥുനം
ഡി കാർക്കിടക്കം

27. കേരളത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന ജില്ല ഏത്?
എ കാസർഗോഡ്
ബി തിരുവനന്തപുരം
സി ഇടുക്കി
ഡി പാലക്കാടു*

28. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
എ വാഗമൺ
ബി മൂന്നാർ*
സി കുമളി
ഡി ലക്കിടി

29. കേരളത്തിലെ ഏതു ജില്ലയിൽ ആണ് പുകയില കൃഷി ഉള്ളത്?
എ പാലക്കാടു
ബി കണ്ണൂർ
സി കാസർഗോഡ്*
ഡി കോഴിക്കോട്

30. പയ്യോളി ബീച്ച് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
എ കോഴിക്കോട്*
ബി മലപ്പുറം
സി കണ്ണൂർ
ഡി കാസർഗോഡ്