Friday, April 21, 2017

325- പ്രകാശം

📝പ്രകാശം

✅കണ്ണിന് ഏറ്റവും സുഖകരമായ നിറം മഞ്ഞ 

✅Scientific Laboratory കളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം മഞ്ഞ 

✅അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം - ചുവപ്പ് 

✅ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ - പച്ച, നീല, ചുവപ്പ് 

✅പ്രാഥമിക വർണ്ണങ്ങൾ [ Primary Colours ] - പച്ച, നീല, ചുവപ്പ് [Green, Blue, Red]

✅ദ്വിതീയ വർണ്ണങ്ങൾ [Secondary Colours]  :- മഞ്ഞ, സിയാൻ, മജന്ത [ Yellow, Cyan, Magenta]

✅പച്ച + ചുവപ്പ് = മഞ്ഞ

✅ നീല + ചുവപ്പ് = മജന്ത 

✅പച്ച + നീല = സിയാൻ  

✅പച്ച + നീല + ചുവപ്പ് = വെള്ള 

✅തൃതീയ വർണ്ണങ്ങൾ [ Tertiary Colours]  - ചുവപ്പ്, നീല [Red, Blue]

✅മജന്ത + മഞ്ഞ = ചുവപ്പ് 

✅സിയാൻ + മജന്ത = നീല 

✅ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ ധവള പ്രകാശം ലഭിക്കുന്നു.

✅ചിത്രകാരന്മാരുടെ പ്രാഥമിക നിറങ്ങളാണ് മഞ്ഞ, നീല, ചുവപ്പ് 

✅പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളാണ് മഞ്ഞ, മജന്ത, സിയാൻ 

✅ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥയാണ് വർണ്ണാന്ധത (Color Blindness/ Daltonism)

✅പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് സുതാര്യ വസ്തുക്കൾ എന്നാണ്.

✅പ്രകാശത്തെ കടത്തിവിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് അതാര്യ വസ്തുക്കൾ എന്നാണ്.

✅പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് അർധതാര്യ വസ്തുക്കൾ എന്നാണ്.

✅നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത [Persistence of Vision]

✅1/ 16 സെക്കന്റ് സമയത്തേക്കാണ് ഈ ദൃശ്യാനുഭവം.

✅ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക കറുത്ത നിറത്തിൽ ആയിരിക്കും.

✅ഒരു പച്ച ഇല ചുവന്ന പ്രകാശത്തിൽ കാണപ്പെടുക കറുത്ത നിറത്തിൽ ആയിരിക്കും.

✅പച്ച പ്രകാശത്തിൽ മഞ്ഞപ്പുവിൻറെ നിറം പച്ച ആയിരിക്കും.

✅ചുവന്ന പൂവ് നീല പ്രകാശത്തിൽ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു.

✅ചന്ദ്രനിൽ ആകാശത്തിൻറെ നിറം കറുപ്പാണ്.

✅തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമുള്ള നിറമാണ് വയലറ്റ്.

✅തരംഗദൈർഘ്യം കൂടുതലും  ആവൃത്തി കുറവുമുള്ള നിറമാണ് ചുവപ്പ്.

✅എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള.

✅എല്ലാ നിറങ്ങളെയും ആഗീരണം ചെയ്യുന്ന നിറമാണ് കറുപ്പ്.

✅ജലത്തിൽ പ്രകാശത്തിൻറെ വേഗത 2.24X10 8 മീറ്റർ/സെക്കന്റ്

✅ഗ്ലാസ്സിൽ പ്രകാശത്തിൻറെ വേഗത 1.5X10 8 മീറ്റർ/സെക്കന്റ്

✅നിയോൺ വിളക്ക് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം ഓറഞ്ചാണ്.

✅സോഡിയം വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം മഞ്ഞയാണ്.

✅പ്രകാശത്തിൻറെ 1/ 15 വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ആൽഫാ കണങ്ങൾ.

✅ഇലക്ട്രിക്ക് ബൾബ് ആദ്യമായി കണ്ടുപിടിച്ച വ്യക്തി തോമസ്‌ ആൽവാ എഡിസൻ ആണ്.

✅തരംഗസ്രോതസ്സും നിരീക്ഷകനും തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയിൽ (frequency) അനുഭവപ്പെടുന്ന മാറ്റമാണ് ഡോപ്ലർ പ്രഭാവം (Doppler effect).

✅പ്രകാശത്തിൻറെ ഡോപ്ലർ പ്രഭാവം പ്രകടമാകുന്നത് പ്രകാശത്തിന് ഉണ്ടാകുന്ന നിറം മാറ്റത്തിലൂടെയാണ്.

✅പ്രകാശത്തിൻറെ Red Shift, Blue Shift എന്നീ പ്രതിഭാസങ്ങൾക്ക് കാരണം ഡോപ്ലർ പ്രഭാവമാണ്.

✅പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കൂടുമ്പോൾ സംഭവിക്കുന്നത് Red Shift.

✅പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കുറയുമ്പോൾ സംഭവിക്കുന്നത് Blue Shift